ഒബാമ റൊമാൻറ്റിക്കിലാണ്.. 'മിഷേ, മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും നീ അതുപോലെ തന്നെയിരിക്കുന്നു... ആ ദിവസം എനിക്കൊരു ലോട്ടറിയാണ് അടിച്ചതെന്ന് അറിയാം... ഇതിലും നല്ലൊരു ജീവിതപങ്കാളിയെ ഇനി എനിക്ക് കിട്ടില്ല... പ്രിയപ്പെട്ടവളേ..വിവാഹ വാര്‍ഷികാശംസകള്‍...കടല്‍തീരത്ത് ഹൃദയം വരച്ച് അതിനുള്ളില്‍ പേര് എഴുതി ഒബാമയും ഭാര്യയും...

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട് ഇപ്പോഴിതാ ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിൽ പരസ്പരം പങ്കുവെച്ച ചിത്രവുതും തമ്മിൽ പറഞ്ഞ കാര്യങ്ങളുമാണ് ഇപ്പോൾ വൈറലാവുന്നത്.'മിഷേ, മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും നീ അതുപോലെ തന്നെയിരിക്കുന്നു. ആ ദിവസം (വിവാഹദിനം) എനിക്കൊരു ലോട്ടറിയാണ് അടിച്ചതെന്ന് എനിക്കറിയാം. ഇതിലും നല്ലൊരു ജീവിതപങ്കാളിയെ ഇനി എനിക്ക് കിട്ടില്ല. പ്രിയപ്പെട്ടവളേ..വിവാഹ വാര്‍ഷികാശംസകള്‍'ജ- ഒബാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനുതാഴെ സ്‌നേഹം അറിയിക്കുന്ന ഇമോജികള്‍ മിഷേല്‍ കമന്റ് ചെയ്തു.
'എന്റെ പ്രണയത്തിന് വിവാഹവാര്‍ഷികാശംസകള്‍. സാഹസികത നിറഞ്ഞ 30 വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. ഈ സമയമത്രയും എന്റെ കൂടെ നീയുണ്ടായിരുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.' മിഷേല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹദിനത്തിലെ ചിത്രങ്ങളും കടല്‍തീരത്ത് നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് ഇരുവരും ആശംസ അറിയിച്ചിരിക്കുന്നത്. കടല്‍തീരത്ത് ഹൃദയം വരച്ച് അതിനുള്ളില്‍ 'ബരാക്ക് ആന്റ് മിഷേല്‍' എന്നെഴുതിയ ചിത്രവും ഇരുവരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























