Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുക്രൈന്‍ പാഞ്ഞുകയറുന്നു ആണവായുധം ഉപയോഗിക്കൂ.. പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ചെചെന്‍ നേതാവ്

05 OCTOBER 2022 01:30 PM IST
മലയാളി വാര്‍ത്ത

റഷ്യ ഏത് നിമിഷവും ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന ഭീതിയില്‍ ലോകം ആശങ്കയോടെ നില്‍ക്കുമ്പോഴാണ് കുറഞ്ഞ ശേഷിയുള്ള ആണവായുധങ്ങള്‍ ഉക്രൈന്‍ പട്ടാളക്കാര്‍ക്കെതിരെ ഉപയോഗിക്കാന്‍ ഉറ്റസുഹൃത്തും ചെചെന്‍ മേധാവിയുമായ റംസാന്‍ കാഡിറോവ് റഷ്യന്‍ നേതാവ് പുടിനോട് ഉപദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം റഷ്യ തന്നെ നടത്തിയ ഹിതപരിശോധന അനുകൂലമായതോടെ റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ നാല് പ്രദേശങ്ങള്‍ കിഴക്കന്‍ ഉക്രൈനിലെ ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്,എന്നിവയും തെക്കന്‍ ഉക്രൈനിലെ ഖെര്‍സോണ്‍, സപോറിഴിയ എന്നീ പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തതായി കഴിഞ്ഞ ദിവസം പുടിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട് യുഎസ് ഐക്യരാഷ്ട്രസഭയില്‍ ഇതിനെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിനെ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ച് പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഉക്രൈന്‍ പട്ടാളക്കാര്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളെ മോചിപ്പിക്കാന്‍ റഷ്യന്‍ പട്ടാളക്കാര്‍ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിടുകയാണ്.

ഇതോടെയാണ് ഉക്രൈന്‍ പട്ടാളക്കാര്‍ക്കെതിരെ വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ചെചെന്‍ നേതാവ് കാഡിറോവ് ഉപദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഷ്യയുടെ നേതാക്കള്‍ തന്നെ റഷ്യയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് തുടര്‍ച്ചയായി യുഎസിനും നേറ്റോ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ്.

ജപ്പാനിലെ ഹിരോഷിമയെ തുടച്ചുനീക്കാന്‍ പണ്ട് അമേരിക്ക ഉപയോഗിച്ചത് 13,000 ടണ്‍ ടിഎന്‍ടിയാണ്. 13 കിലോ ടണ്ണായിരുന്നു ഇതിന്റെ സ്‌ഫോടനശേഷി. എന്നാല്‍ വീര്യം കുറഞ്ഞ ആണവായുധം എന്നാല്‍ ഒരു കിലോ ടണ്‍ മുതലുള്ള ടിഎന്‍ടിയുടെ ഉപയോഗമാണ്. അതായത് ആയിരം ടണ്‍ ടിഎന്‍ടിയാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുക. ആണവായുധത്തിന്റെ ഭീകരത ഉണ്ടാകുമെങ്കിലും നാശനഷ്ടങ്ങള്‍ കുറവായിരിക്കും. പക്ഷെ വീര്യം കുറഞ്ഞ ആണവായുധപ്രയോഗം എന്നത് ഒരു സൂചനയാണ്. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ വീര്യം കൂടിയത് ഉപയോഗിക്കുമെന്ന താക്കീത്.

വാഷിംഗ്ടണ്‍ നഗരത്തെയോ ലണ്ടന്‍ നഗരത്തെയോ നാമാവശേഷമാക്കാന്‍ 300 കിലോ ടണ്‍ ടിഎന്‍ടിയുള്ള ആണവശേഷി ഉപയോഗിച്ചാല്‍ മതി. അതായത് 300000 ടണ്‍ ടിഎന്‍ടി മതിയെന്നര്‍ത്ഥം. ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം നിസ്സാരമാണ്. റഷ്യയുടെ പക്കലുള്ള ഏറ്റവും ശേഷിയുള്ള ആണവപോര്‍മുനയുടെ സ്‌ഫോടന ശേഷി അഞ്ച് ലക്ഷം ടണ്‍ ടിഎന്‍ടി മുതല്‍ എട്ട് ലക്ഷം ടണ്‍ ടിഎന്‍ടിയാണ്. ഇപ്പോഴും ഉക്രൈനെ മുന്നില്‍ നിര്‍ത്തി റഷ്യയെ നശിപ്പിക്കുക എന്ന യുദ്ധതന്ത്രമാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പയറ്റുന്നത്. പരോക്ഷമായി ആയുധങ്ങളെയും പോരാളികളെയും വിദഗ്ധരെയും ധനസഹായവും നല്‍കി റഷ്യയ്‌ക്കെതിരായ ഉക്രൈന്റെ പോരാട്ടം ശക്തിപ്പെടുത്താനാണ് അമേരിക്കയും കൂട്ടരും ശ്രമിക്കുന്നത്. അതുവഴി റഷ്യയുടെ ആയുധശേഷിയും സൈനികശേഷിയും ദുര്‍ബ്ബലപ്പെടുത്തിയ ശേഷം റഷ്യയെ പാടെ മറ്റേതെങ്കിലും കാരണത്തിന്റെ പേരില്‍ ആക്രമിച്ച് തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. പക്ഷെ അതിനേക്കാള്‍ മുന്‍പ് സ്വന്തം അന്തസ്സ് നിലനിര്‍ത്താന്‍ റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാനചര്‍ച്ചകള്‍ക്കുള്ള ഒരു സാധ്യതയും ഇതുവരെ ഉയര്‍ന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (10 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (23 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (29 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends