ദുബായിലെ ബിറ്റ്കോയിൻ സ്ഥാപന ഉടമയെ കൊള്ളയടിച്ചു: 9 പേർക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായിൽ ബിറ്റ്കോയിൻ സ്ഥാപന ഉടമയെ കൊള്ളയടിച്ചു. ബിറ്റ്കോയിൻ വ്യാപാര സ്ഥാപനത്തിന്റെ ഉടമയിൽ നിന്നു പണം തട്ടിയെടുത്ത സംഭവത്തിൽ 9 പേരടങ്ങുന്ന സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. തുടർന്ന് 41,20,000 ദിർഹമാണ് സംഘം വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് സംഭവം നടന്നത്. 9 പേരടങ്ങുന്ന കവർച്ചക്കാർ ആണ് സംഭവത്തിനു പിന്നിൽ. ഇവർ തന്റെ കമ്പനിയുടെ വാതിലിൽ മുട്ടി അകത്തു കടക്കുകയും തന്നെ ആക്രമിച്ച് പണം അപഹരിക്കുകയായിരുന്നുവെന്നാണ് പരാതി.
അതേസമയം സംഭവത്തിൽ പരാതി നൽകിയതോടെ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രതികളെ രാജ്യത്ത് നിന്നും നാടുകടത്താനും കോടതി വിധിച്ചു.
https://www.facebook.com/Malayalivartha