Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

ഹസന്‍ നസറുള്ളയെ സംസ്കരിക്കാൻ ഇറങ്ങി ലബനനന്‍...!കുഴിയോടെ മാന്തുമെന്ന് ഇസ്രായേൽ..! 23-ന് എന്തും സംഭവിക്കും..!

04 FEBRUARY 2025 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരെ കാണാതായി

കാസര്‍കോട് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി

ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..

ഞെട്ടിക്കുന്ന സംഭവങ്ങളാണ് ട്രംപ് നടത്തികൊണ്ട് ഇരിക്കുന്നത്..വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (സിഐഎ) അനുമതി നൽകി..ട്രംപിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി..

മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ സംസ്്കരിക്കാന്‍ ഒരുങ്ങി ലബനനന്‍. ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ നയിം കസീമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം നയിം കസീം അറിയിക്കുന്നത്. ഈ മാസം 23 നാണ് സംസ്‌ക്കാര ചടങ്ങ് നടക്കുന്നത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഈ മാസം 18 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.

 

 



കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27 നാണ് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നസറുള്ള കൊല്ലപ്പെട്ടത്. ഭൂമിക്കടിയിലുള്ള ഹിസ്ബുള്ളയുടെ രഹസ്യകേന്ദ്രത്തില്‍ പ്രധാനപ്പെട്ട നേതാക്കളുമായി ചര്‍ച്ച നടത്തുന്ന വേളയിലാണ് ഇസ്രയേല്‍ ബങ്കര്‍ ക്ലസ്റ്റര്‍ ബോംബാക്രമണം നടത്തി നസറുള്ളയെ വധിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പല പ്രമുഖ ഹിസ്ബുള്ള നേതാക്കളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 32 വര്‍ഷക്കാലമാണ് ഹസന്‍ നസറുള്ള ഹിസ്ബുള്ള തീവ്രവാദ സംഘടനയുടെ തലവനായിരുന്നത്.

നസറുള്ളയുടെ വധത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ സൈന്യം നേരിട്ട് ലബനനിലേക്ക് കടന്നുകയറി ആക്രമണം ആരംഭിച്ചത്. നേരത്തേ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു പതിവ്. പിന്നീട് രണ്ട് മാസത്തോളം ഇസ്രയേല്‍ ആക്രമണം തുടര്‍ന്നിരുന്നു. തുടര്‍ന്ന് അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നാണ് താത്ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. നസറുള്ള ഹിസ്ബുള്ളയുടെ വാര്‍ ഓപ്പറേഷന്‍ മുറിയില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് ഹിസ്ബുള്ള നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നത്.

 

 

 



ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് കൃത്യമായി നടത്തിയ ഒരു രഹസ്യ ഓപ്പറേഷന്‍ വഴിയാണ് ഹിസ്ബുള്ള നേതാക്കള്‍ ഇരിക്കുന്ന സ്ഥലം ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞതെന്നാണ് ഒരു സൗദി മാധ്യമം വെളിപ്പെടുത്തിയത്. നസറുള്ള ഒരു ഇസ്രയേല്‍ ചാരന് ഹസ്തദാനം നല്‍കുന്ന വേളയില്‍ നസറുള്ളയുടെ കൈയ്യില്‍ ഒരു രാസവസ്തു അയാള്‍ പുരട്ടിയെന്നും ഇതിനെ ട്രാക്ക് ചെയ്താണ് ഇസ്രയേല്‍ നസറുള്ളയുടെ താവളം കണ്ടുപിടിച്ചത് എന്നുമായിരുന്നു വാര്‍ത്ത.

നസറുള്ളയെ വധിക്കാന്‍ സഹായിച്ച ഇസ്രയേല്‍ ചാരന്‍ ഒരു ഇറാന്‍കാരനായിരുന്നു എന്നാണ് പറയപ്പെടുന്നത്. നസറുള്ളയുടെ കൈയില്‍ പുരണ്ടിരുന്ന രാസവസ്തുവിനെ വളരെ താണുപറന്നിരുന്ന ഒരു ഡ്രോണിന്റ സഹായത്തോടെയാണ് ഒളിത്താവളം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലബനനില്‍ ഇസ്രയേല്‍ ചാരസംഘടന നിരവധി ഡ്രോണുകള്‍ നിരന്തരമായി അയച്ചിരുന്നു എങ്കിലും അവയെ കണ്ടുപിടിക്കാന്‍ ലബനന്‍ സൈന്യത്തിനോ ഹിസ്ബുള്ളക്കോ കഴിയുമായിരുന്നില്ല.

 



അതേ സമയം നസറുള്ളയെ ഒറ്റിയത് ഹിസ്ബുള്ളയുടെ തന്നെ പ്രവര്‍ത്തകര്‍ ആണെന്ന വാദവും സജീവമാണ്. ബോംബാക്രമണത്തില്‍ തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നസറുള്ളയുടെ മൃതദേഹം കണ്ടെടുത്തത്. തെക്കന്‍ ലബനനില്‍ ഇപ്പോഴും ഇസ്രയേല്‍ സൈനികര്‍ തുടരുകയാണ്. ഇന്നലെ ഇവിേടെ ഇസ്രയേല്‍ സൈന്യത്തിന് നേരേ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് സൈന്യം വെടിവെച്ചു. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ ഈ മേഖലയില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.അതേസമയം ആണവകേന്ദ്രങ്ങളിലേതിലെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ മറുപടി രൂക്ഷയുദ്ധമായിരിക്കുമെന്ന് ഇറാൻ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയാണ് ഇസ്രയേലിനെയും യുഎസിനെയും ലക്ഷ്യം വച്ചു താക്കീത് പുറപ്പെടുവിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന അഭ്യൂഹത്തിനു പിന്നാലെയാണ് താക്കീത്.

)
ബെഗിൻ ഡോക്ട്രീൻ എന്ന  നയമനുസരിച്ച് തങ്ങളുടെ എതിരാളികളാരെങ്കിലും അണ്വായുധ ശേഷി വികസിപ്പിക്കാൻ ശ്രമിച്ചാൽ അതു തകർക്കാൻ ശ്രമിക്കുന്നത് ഇസ്രയേലിന്റെ ശീലമാണ്. 1981 ജൂൺ 7നു ഇറാക്കിലെ ഓസിറാഖിലുള്ള ആണവ റിയാക്ടർ ഇതുപോലെ തകർത്തെറിഞ്ഞു.ഇവിടെ അണ്വായുധം വികസിപ്പിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്.



2018 ൽ സിറിയയിലെ അൽ കിബർ ആണവകേന്ദ്രവും ഇസ്രയേലിന്റെ ഫൈറ്റർ ജെറ്റുകൾ‌ തകർത്തു. ഇറാനിലെ ആണവ റിയാക്ടറുകളിൽ വൈറസ് ആക്രമണം നടത്തുന്നതും അവിടത്തെ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകങ്ങളിൽ മൊസാദിനുള്ള കൈയുമെല്ലാം ചർച്ചാവിഷയമാണ്.

ഔദ്യോഗികമായി അണുശക്തിയാണെന്ന് ഇസ്രയേൽ അംഗീകരിച്ചിട്ടില്ലെങ്കിലും രാഷ്ട്രത്തിന് അണ്വായുധങ്ങളുണ്ടെന്നാണ് പ്രതിരോധവിദഗ്ധരിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.അങ്ങനെയെങ്കിൽ ലോകത്തെ ഒൻപതാമത്തെ ആണവശക്തിയാണു രാജ്യം. ആണവ നിർവ്യാപന കരാറിൽ ഒരിക്കലും ഒപ്പുവയ്ക്കാൻ ഇസ്രയേൽ തയാറായിട്ടില്ല എന്നതും വസ്തുത.



ഇസ്രയേലിനു 90 പ്ലൂട്ടോണിയം ന്യൂക്ലിയർ ആയുധങ്ങളുണ്ടെന്നും 100 മുതൽ 200 വരെ ആയുധങ്ങളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ശേഷി ഉണ്ടെന്നുള്ളതും ശക്തമായ അഭ്യൂഹമാണ്. എന്നാൽ ഇസ്രയേൽ സ്വന്തം നിലയിൽ ആണവായുധ പരീക്ഷണങ്ങളൊന്നും ഇതുവരെ ശ്രദ്ധ തേടുന്ന തരത്തിൽ നടത്തിയിട്ടുമില്ല.


യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളുടെ സഹായത്തോടെ ഇസ്രയേൽ പരീക്ഷണങ്ങൾ നടത്തിയെന്നു വാദിക്കുന്നവരുണ്ട്. രാഷ്ട്ര രൂപീകരണത്തിനു ശേഷം രണ്ടു പതിറ്റാണ്ടോളം ഇവർ ഫ്രാൻസിനെയാണ് ഇക്കാര്യത്തിൽ ആശ്രയിച്ചതെന്നും, എന്നാൽ 1967 ലെ ആറുദിന യുദ്ധത്തിനു ശേഷം ഫ്രാൻസ് ഇക്കാര്യത്തിൽ ഇസ്രയേലുമായുള്ള സഹകരണം നിർത്തിയെന്നും പറയപ്പെടുന്നു. ഇതിനു ശേഷം സ്വന്തം നിലയിൽ തന്നെ ആണവായുധങ്ങൾ വികസിപ്പിച്ചു. 1979 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിച്ച വേലാ സംഭവം ഇസ്രയേലിന്റെ ആണവായുധ പരീക്ഷണമാണെന്നും വാദങ്ങളുണ്ടായിട്ടുണ്ട്.


ഇസ്രയേലിലെ ഡിമോണയിലുള്ള നെഗേവ് ന്യൂക്ലിയർ റിസർച് സെന്ററിലാണു ആണവായുധത്തിനു വേണ്ടിയുള്ള പ്ലൂട്ടോണിയം നിർമിക്കപ്പെടുന്നതെന്നു കരുതുന്നു. സ്വാഭാവിക യുറേനിയം പ്രക്രിയകൾക്കു വിധേയമാക്കിയ ശേഷം പ്ലൂട്ടോണിയം വേർതിരിച്ചെടുക്കുന്ന രീതിയാണ് ഡിമോണയിലെ റിയാക്ടറിൽ.വർഷം 10 കിലോയോളം പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാൻ റിയാക്ടറിനു ശേഷിയുണ്ടെന്ന് യുഎസ് കോൺഗ്രസിനു വേണ്ടി 1980ൽ നടത്തിയ ഒരു പഠനം പറയുന്നു.1960ൽ യുഎസിൽ നിന്നു 300 കിലോഗ്രാം യുറേനിയം ഇസ്രയേലിനു ലഭിച്ചതായി അഭ്യൂഹങ്ങളുണ്ട്.

മധ്യ ഇസ്രയേലിൽ  ശോറെഖ് ന്യൂക്ലിയർ റിസർച് സെന്റർ എന്ന സ്ഥാപനത്തിൽ വിവിധ ആണവ പരീക്ഷണങ്ങൾ നടക്കുന്നതായും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ആണവായുധങ്ങളെ വഹിക്കാനുള്ള ശേഷിയും ഇസ്രയേലിനു ധാരാളമാണ്. എഫ് 15, എഫ് 16, എഫ് 35 തുടങ്ങിയ യുഎസ് നിർമിത വിമാനങ്ങൾക്ക് ന്യൂക്ലിയർ ഗ്രാവിറ്റി ബോംബുകൾ ഏറ്റാൻ ശക്തിയുണ്ട്.  എഫ് 15 വിമാനത്തിനു 3500 കിലോമീറ്ററാണ് റേഞ്ച്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (15 minutes ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (1 hour ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (1 hour ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (1 hour ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (1 hour ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (1 hour ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (2 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റി ഈ മാസം 30 വരെ കസ്റ്റഡിയില്‍  (2 hours ago)

കേരളത്തിൽ ഏഴ് ദിവസം ഇടിയും മഴയും  (3 hours ago)

സ്വർണവില ഒരു ലക്ഷത്തിലേക്കോ?  (3 hours ago)

ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന ജിസേലിന്റെ വാക്കുകള്‍  (3 hours ago)

യുദ്ധത്തിന് തയ്യാറാണെന്ന് പാകിസ്താന്‍  (3 hours ago)

മികച്ച ബ്രാന്‍ഡിനുള്ള മെട്രോ ഫുഡ് അവാര്‍ഡ് മില്‍മയ്ക്ക് അവാര്‍ഡ് വിതരണം ചെയ്തു...  (3 hours ago)

നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ വലിയ നഷ്ടം; പദ്ധതി നിര്‍വഹണത്തില്‍ പാഴാക്കിക്കളഞ്ഞത് കോടികളെന്ന് കണ്ടെത്തല്‍...  (3 hours ago)

Malayali Vartha Recommends