Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഗാസയെ പൂര്‍ണമായി ചാമ്പലാക്കാന്‍ അതിമാരകമായ ആക്രണത്തിന് അമേരിക്ക ഇറങ്ങി; ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും കൊന്നൊടുക്കാന്‍ ഇസ്രായേലിനൊപ്പം അമേരിക്കയും

06 JUNE 2025 10:51 AM IST
മലയാളി വാര്‍ത്ത

ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും കൊന്നൊടുക്കാന്‍ ഇസ്രായേലിനൊപ്പം അമേരിക്കയും യുദ്ധഭൂമിയിലേക്കിറങ്ങുകയാണ്.  ആശുപത്രികളും ഭക്ഷണവിതരണ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ വെടിയേറ്റും ബോംബു വീണും മരിച്ചുകൊണ്ടിരിക്കെ ഗാസയെ പൂര്‍ണമായി ചാമ്പലാക്കാന്‍ അതിമാരകമായ ആക്രണത്തിന് അമേരിക്ക ഇറങ്ങിയിരിക്കുന്നു.  ഇതോടകം ഗാസയിലെ എണ്‍പതു ശതമാനം കെട്ടിടങ്ങളും ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നുകഴിഞ്ഞു. മരണം അന്‍പത്തയ്യായിരം  കടക്കുമ്പോഴാണ് ശേഷിക്കുന്ന ജനതയെക്കൂടി കൂട്ടക്കൊല ചെയ്യാന്‍ ഇസ്രായേലിനൊപ്പം ട്രംബും കളത്തിലിറങ്ങുന്നത്. അവസാനബന്ധിയെയും മോചിപ്പിക്കുന്നതുവരെ ഹമാസിനോടും പലസ്തീനികളോടും പകരം ചോദിക്കുമെന്നാണ് ഇസ്രായേലിന്റെ പ്രഖ്യാപനം.

ഗാസയില്‍  നിരുപാധികവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പൂര്‍ണ്ണ മാനുഷിക സഹായം തേടണമെന്നും ആവശ്യപ്പെട്ടുള്ള യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതോടെയാണ് അമേരിക്കയുടെ തനിനിറം പുറത്തായത്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്നു  വാദിച്ചാണ് അമേരിക്ക പ്രമേയം തള്ളിയത്.   അതേസമയം, കൗണ്‍സിലിലെ മറ്റ് 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനുള്ള ഹമാസിന്റെ ആവശ്യത്തെ അമേരിക്ക വിമര്‍ശിക്കുകയും ചെയ്തു.  

ഇസ്രയേലിനെ സംരക്ഷിക്കുന്നതിനായി സുരക്ഷാ കൗണ്‍സിലിന്റെ വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക ഇത് അഞ്ചാം തവണയാണ് തടയുന്നത്.  ഹമാസ് കൈവശം വച്ചിരിക്കുന്ന എല്ലാ ബന്ദികളെയും ഉടനടി നിരുപാധികമായി മോചിപ്പിക്കുന്നതുമായി വെടിനിര്‍ത്തലിനെ നേരിട്ട് ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വാദിച്ചുകൊണ്ട് ബൈഡന്‍ ഭരണകൂടം സമാനമായ ഒരു നിര്‍ദ്ദേശം വീറ്റോ ചെയ്തിരുന്നു.

കഴിഞ്ഞ  24 മണിക്കൂറില്‍മാത്രം  ഗാസയില്‍ ഇസ്രയേലി ആക്രമണങ്ങളില്‍ 95 പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 440 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാന്‍ യൂനിസില്‍ കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിച്ച സ്‌കൂളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് 12 പേരാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ ഹമാസ് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വാദത്തിലാണ് അവിടെയും ഇസ്രായേല്‍ അതിരൂക്ഷമായ  ആക്രമണം നടത്തിയത്. അതിനിടെ, ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ അടച്ചിട്ടതോടെ ഗാസയിലെ ജനങ്ങളേറെയും കൊടുംപട്ടിണിയിലാണ്. ഇവിടങ്ങളിലേക്കുള്ള റോഡുകള്‍ യുദ്ധ മേഖലകളായി  കണക്കാക്കുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച  ഇസ്രായേല്‍-അമേരിക്കന്‍ പിന്തുണയുള്ള  ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായകേന്ദ്രത്തിന് സമീപം ഇസ്രായേലി വെടിവയ്പില്‍ 27 പലസ്തീന്‍കാരാണ് മരിച്ചുവീണത്.  വിശന്നുവലഞ്ഞ് ഭക്ഷണത്തിനായി എത്തിയ നൂറിലേറെ പേരെയാണ് ഒരാഴ്ചക്കിടെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഭക്ഷണവാഹനം എത്തിയപ്പോള്‍  വിശന്നുപൊരിഞ്ഞ് ഓടിക്കൂടിയവര്‍ ക്യൂ പാലിച്ചില്ലെന്ന പേരിലാമ് ഇസ്രായേല്‍ സൈന്യം വെടിവച്ചുവീഴ്ത്തിയത്. ഗാസയില്‍ ആക്രമണം ആരംഭിച്ചതു മുതല്‍ വിദേശ  മാധ്യമങ്ങള്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്.

കോലത്തില്‍ ഏറ്റവും വിശപ്പുള്ള സ്ഥലമായി ഗാസ മാറിയെന്നും ഗാസയിലെ 23 ലക്ഷം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന പറയുന്നു. ഒരു മേഖലയിലെ മുഴുവന്‍ ജനതയും ക്ഷാമവും പട്ടിണിയും നേരിടുന്ന ലോകത്തെ ഒരേയൊരു സ്ഥലം ഗാസയാണെന്ന് യുഎന്‍ മാനുഷിക വിഭാഗം വ്യക്തമാക്കുന്നു. ഗാസയിലേക്ക് 900 ട്രക്കുകള്‍ അയക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചിരുന്നുവെങ്കിലും  600 ട്രക്കുകള്‍ മാത്രമേ ഗാസയിലെ അതിര്‍ത്തിയില്‍ എത്താന്‍ അനുമതി നല്‍കിയുള്ളു. അതില്‍ ചെറിയൊരു സംഖ്യ മാത്രമാണ് വിതരണത്തിനായി കൊണ്ടുപോയത്.  മരുന്നും വെള്ളവും ഭക്ഷണവുമില്ലാതെ വലയുന്നതിനിടയിലാണ് ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേലിന്റെ തോക്കുകളെയും ബോംബുകളെയും നേരിടേണ്ടിവരുന്നത്.

സംഘര്‍ഷങ്ങളും വെടിവെപ്പും കാരണം വിവാദത്തിലായ ഗാസയിലെ പുതിയ സഹായ വിതരണ കേന്ദ്രവും തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തു.  യു എന്‍ ഏജന്‍സികളെ മറികടന്ന് ഇസ്രയേല്‍  അമേരിക്കന്‍ സംയുക്ത സഹകരണത്തില്‍ തുടങ്ങിയ കേന്ദ്രമാണ് പൂട്ടിയത്. ഉണ്ടായിരുന്ന ഏക കേന്ദ്രവും പൂട്ടിയതോടെ ഉപരോധത്തില്‍ വലയുന്ന ഗാസയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. മാസങ്ങളായി തുടരുന്ന ഉപരോധത്തിന് പിന്നാലെ ശേഷിച്ച ഏക സഹായ വിതരണ കേന്ദ്രവും പൂട്ടിയത് പ്രതിസന്ധി കൂടുതല്‍ വഷളാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends