160 യാത്രക്കാരുള്ള പോളിഷ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് പ്രാഗിലിറക്കി

സ്‌പെയിനിലെ ലാസ് പാല്‍മാസില്‍ നിന്ന് വാഴ്‌സയിലേക്ക് പോയ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ചെക്കോസ്ലോവോക്യയിലെ പ്രാഗിലിറക്കി. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബ് ഭീഷണിയുണ്ടെന്ന് പൈലറ്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ ചെക്ക് അധികൃതര്‍ അനുവദിച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷതരാണെന്നും എല്ലാവരേയും വിമാനത്തില്‍ നിന്ന് പുറത്തിറക്കിയതായും ചെക്ക് അധികൃതര്‍ അറിയിച്ചു.
ഭീഷണിമുഴക്കിയ ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ പോളിഷ് പൗരനാണ്. എന്നാല്‍ ഇയാളുടെ കൈവശം ബോംബുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ വിമാനം പുറപ്പെടുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























