ഇറാക്കില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു

ഷിയാ ഭൂരിപക്ഷമുള്ള തലസ്ഥാനഗരിയിലെ സദര്‍ സിറ്റിയില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 67 പേര്‍ക്കു പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ഷിയാകളെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം നടന്നത്. സദര്‍ സിറ്റിയിലെ തിരക്കേറിയ കവലയില്‍ ജോലി സംബന്ധമായ ഇന്റര്‍വ്യൂവിനായി ക്യൂനിന്നവരാണു മരിച്ചവരിലേറെയും. ഇതിനിടെ, വടക്കന്‍ ബാഗ്ദാദില്‍ സൈനികര്‍ക്കു നേരേയുണ്ടായ ഐഎസ് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച സെന്‍ട്രല്‍ ബാഗ്ദാദിലെ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു. 2014 മുതല്‍ ഐഎസ് ഇറാക്കില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha
























