Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂറോപ്പിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; സ്യൂട്ട്‌കേസിനുള്ളില്‍ ഒളിച്ചിരുന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ പിടിയില്‍

03 JANUARY 2017 11:39 AM IST
മലയാളി വാര്‍ത്ത

സ്‌പെയിനിലെ സ്യൂറ്റയിലൂടെ യൂറോപ്പിലേക്ക് കൂടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. അതിനിടെ സ്യൂട്ട്‌കേസിനുള്ളില്‍ ഒളിച്ചിരുന്നും കാറിന്റെ സീറ്റിനടിയില്‍ ഒളിച്ചിരുന്നും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളെ അധികൃതര്‍ പിടികൂടി. കാറിന്റെ സീറ്റിനടിയില്‍ ഒളിച്ചിരുന്നു അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഗ്വിനിയ സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പിടിയിലായത്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്ത ഇവര്‍ക്ക് പ്രാഥമികശുശ്രൂഷ നല്‍കി.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30നാണ് സ്യൂട്ട്‌കേസിനുള്ളില്‍ ഒളിച്ചിരുന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തിയ ഗാബോണ്‍ പൗരന്‍ പിടിയിലായത്. മൊറാക്കോ സ്വദേശിനിയായ 22 വയസുകാരിയുടെ സ്യൂട്ട്‌കേസിനുള്ളില്‍ ഒളിച്ചിരുന്ന സ്‌പെയിനിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ ഇയാള്‍ പിടിലാവുകയായിരുന്നു. സ്യൂട്ട്‌കേസിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാള്‍ക്ക് വൈദ്യചികിത്സ നല്‍കിയിരുന്നു.

സ്വയംഭരണാധികാരമുള്ള സ്യൂറ്റയിലൂടെ ദിവസേന നിരവധി പേരാണ് സ്‌പെയിനിലേക്ക് കുടിയേറാന്‍ ശ്രമം നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച ആയിരത്തോളം അഭയാര്‍ഥികള്‍ ചേര്‍ന്നു നടത്തിയ കുടിയേറ്റ ശ്രമത്തിനിടെ അമ്പതോളം മൊറാക്കോ സുരക്ഷ സൈനികര്‍ക്കും അഞ്ചു സ്പാനിഷ് അതിര്‍ത്തി കാവല്‍ക്കാര്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ അഭയാര്‍ഥികള്‍ക്ക് ആര്‍ക്കും അതിര്‍ത്തി വേലി ഭേദിച്ച് യൂറോപ്പിലേക്ക് കടക്കാന്‍ സാധിച്ചിരുന്നില്ല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (16 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (53 minutes ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (2 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (3 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (12 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (12 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (12 hours ago)

Malayali Vartha Recommends