നെപ്ട്യൂണ്‍ പ്രതിമ അശ്‌ളീലതയുള്ളതെന്ന് ആരോപിച്ച് ബ്ലോക്ക് ചെയ്തു; ഫേസ്ബുക്ക് മാപ്പുപറഞ്ഞു

വിശ്വവിഖ്യാതമായ നെപ്ട്യൂണ്‍ പ്രതിമയെ അശ്‌ളീലതയുള്ളതെന്ന് ആരോപിച്ച് ബ്ലോക്ക് ചെയ്ത നടപടിയില്‍ ഫേസ്ബുക്ക് അധികൃതര്‍ മാപ്പു പറഞ്ഞു. ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയ നടപടി സാങ്കേതിക പിഴവാണെന്നാണ് ഫേസ്ബുക്കിന്റെ നിലപാട്.
ഇറ്റലിയിലെ പ്രാദേശിക ചിത്രകാരി എലീസ ബാര്‍ബറിയാണ് തന്റെ പേജിന്റെ മുഖചിത്രമായി നെപ്ട്യൂണിനെ തെരഞ്ഞെടുത്തത്. എന്നാല്‍ ചിത്രം ഫേസ്ബുക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നെന്നും ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന രീതിയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നുംകാട്ടി തടയുകയായിരുന്നു. ഫേസ്ബുക്ക് നടപടിയെ വിമര്‍ശിച്ച് എലീസ ബാര്‍ബറ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തുടര്‍ന്നാണ് വിവാദം കത്തിപ്പടര്‍ന്നത്.
'നമ്മുടെ അഭിമാന ശില്‍പമായ നെപ്ട്യൂണ്‍, അതും ഒരു കലാസൃഷ്ടി എങ്ങനെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കാനാവും' എന്നായിരുന്നു ബാര്‍ബറയുടെ പോസ്റ്റ്. പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ കലാകാരന്റെ ആവിഷ്‌കാരമാണ് നെപ്ട്യൂണ്‍ പ്രതിമ. വരുണദേവന്റെ പ്രതിമ ഇറ്റലിയുടെ നവ്വോത്ഥാന പ്രതീകമായി 1560ലാണ് സൃഷ്ടിക്കപ്പെട്ടത്. വടക്കന്‍ ഇറ്റലിയിലെ ബൊലോഞ്ഞ നഗരത്തിലാണ് പ്രതിമ സ്ഥാപിച്ചത്. 1950 കളിലെ സ്‌കൂള്‍ കുട്ടികളുടെ ആഘോഷങ്ങളുടെ ഭാഗമായി പ്രതിമയെ മൂടി. സംഭവം വലിയ വിവാദമായി.
https://www.facebook.com/Malayalivartha
























