പതിനഞ്ചാം നിലയില്‍ നിന്ന് സ്വന്തം മകനെ തൂക്കി പിടിച്ച് പിതാവിന്റെ ക്രൂരത

ഫേസ്ബുക്ക് ലൈക്കിനു വേണ്ടി എന്തും ചെയ്യാമെന്ന ധാരണയുള്ളവര്‍ ഇക്കാലത്ത് ധാരാളമുണ്ട്. ഇവിടെയിതാ എഫ്ബി ലൈക്കിനുവേണ്ടി ബഹുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ജനാലയില്‍നിന്ന് സ്വന്തം മകനെ പുറത്തേക്കിട്ട് പടം പിടിച്ച ഒരു പിതാവിനെ കാണാം. ഈ ക്രൂരനായ മനുഷ്യനെ എന്തുചെയ്യണമെന്ന് അള്‍ജീരിയയിലെ കോടതിക്ക് അറിയാമായിരുന്നു. കോടതി ഈ അതിസാഹസനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു.
അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ പാര്‍പ്പിട സമുച്ചയത്തിലെ 15 ാം നിലയില്‍നിന്നാണ് അതിക്രൂര സാഹസികത സ്വന്തം പിതാവ് മകനോട് കാട്ടിയത്. ജനാലയില്‍നിന്ന് പിഞ്ചുകുഞ്ഞിനെ പുറത്തേക്ക് തൂക്കിയിട്ട ശേഷമാണ് ഫോട്ടോ എടുത്തത്. ഈ ഫോട്ടോ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ഇയാള്‍ ഇത് നല്‍കിയ അടിക്കുറിപ്പ് 1,000 ലൈക്ക് ലഭിച്ചില്ലെങ്കില്‍ കുട്ടിയെ താഴേയ്ക്ക് ഇടുമെന്നായിരുന്നു. സംഭവം ഇയാള്‍ ഉദ്ദേശിച്ചതുപോലെ വൈറലായി.
ലൈക്കിനു വേണ്ടി ഇത്രയും ക്രൂരമായ കൃത്യം ചെയ്യാന്‍ ഇയാള്‍ക്കെങ്ങനെ മനസ്സുതോന്നിയോ ആവോ എന്തായാലും ലൈക്കിനാപ്പം ബാലപീഡനത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു. ഇതോടെ ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























