സൗദിയിലെ പുതിയ കിരീടാവകാശിക്ക് അനുസരണ പ്രതിജ്ഞയുമായി രാജകുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും

സൗദി കിരീടാവകാശിയായി നിയോഗിക്കപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനായുള്ള അനുസരണ പ്രതിജ്ഞ. മുന്‍കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നയേഫ് രാജകുമാരന്‍ മക്ക അല്‍സഫയാണ് പുതിയ കിരീടാവകാശിക്ക് ആദ്യമായി അനുസരണ പ്രതിജ്ഞ ചെയ്തത്. രാത്രി തറാവീഹ് നമസ്‌കാരത്തിനുശേഷം രാജകുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും അടക്കമുള്ളവര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ച് അനുസരണ പ്രതിജ്ഞ ചെയ്തു.
പിന്തുടര്‍ച്ചാവകാശ സമിതി രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു കിരീടാവകാശിയെ തെരഞ്ഞെടുക്കുന്നതിന് ഇത്രയും കൂടുതല്‍ അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നത്. 34 ല്‍ 31 അംഗങ്ങളുടെ പിന്തുണയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ലഭിച്ചത്. പ്രവിശ്യകളില്‍ പ്രവിശ്യാ ഗവര്‍ണര്‍മാരും സബ് ഗവര്‍ണര്‍മാരും മര്‍കസ് മേധാവികളുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിനിധീകരിച്ച് അനുസരണ പ്രതിജ്ഞ സ്വീകരിച്ചത്. അനുസരണ പ്രതിജ്ഞയ്ക്കായി വരും ദിവസങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി തെരഞ്ഞെടുക്കുന്നതിനെ പിന്തുണക്കുന്ന കത്ത് മുഹമ്മദ് ബിന്‍ നയേഫ് രാജകുമാരന്‍ രാജാവിന് സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























