മാജിക്ക് കാണിക്കാമെന്ന വ്യാജനെ ലൈംഗീകമായി സ്ത്രീകളെ ദുരുപയോഗം ചെയ്ത് ചൈനാക്കാരന്റെ പുതിയ മാജിക്ക്

ഇതാ ചൈനക്കാരന്‍ ഇറക്കിയ പുതിയ മാജിക്ക്. മാജിക്കെന്ന് പേരില്‍ പെണ്‍കുട്ടികളുടെ വസ്ത്രത്തിനിടയിലൂടെ നെഞ്ചിലേക്ക് നാണയം ഇടുന്നു. ഇട്ട നാണയം തിരിച്ചെടുക്കാന്‍ ലൈംഗീകമായ ദുരുപയോഗവും. നിരവധി പെണ്‍കുട്ടികള്‍ക്ക് പറ്റിയ അബദ്ധം ഒടുവില്‍ യുവാവിനേ കുടുക്കി. ചൈനക്കാരനായ 26കാരന്‍ യുവാവിനേയും ഇത് ഷൂട്ട് ചെയ്തിരുന്ന ക്യാമറമാനേയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ യുവാവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പോലീസ് നടപടിയെടുത്തത്. തുടര്‍ന്ന് 14 ഓളം യുവതികള്‍ പരാതിയുമായെത്തി
വീഡിയോയില്‍ യുവാവ് മാജിക് കാണിക്കാനെന്ന വ്യാജേന പെണ്‍കുട്ടികളെ സമീപിക്കുന്നത് കാണാം. ആദ്യം നാണയം പരിശോധിക്കാന്‍ പറഞ്ഞ ശേഷം പെണ്‍കുട്ടികളുടെ നെഞ്ചില്‍ നാണയം വെക്കും. തുടര്‍ന്ന് അടി വസ്ത്രത്തിലൂടെ തനിയേ നാണയം പുറത്തേക്ക് വരുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ നാണയം കാണാതാകുന്നതോടെ മാജിക് പരാജയെപ്പെട്ടെന്നും എന്തു സംഭവിച്ചു എന്ന് നോക്കട്ടേ എന്നും പറഞ്ഞ് അശ്ലീലമായ രീതില്‍ നെഞ്ചില്‍ സ്പര്‍ശിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്.
മാത്രമല്ല ഇട്ട നാണയം തിരികെ ഉള്ളില്‍ നിന്നും എടുക്കുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. പല പെണ്‍കുട്ടികളും ആദ്യം തന്നെ ഞെട്ടുന്നത് വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇയാളുടെ മാജിക്കിന് നിന്ന് കൊടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























