മലയാളി നഴ്‌സ് ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും എത്തിയില്ല; അന്വേഷിച്ച് ചെന്നവര്‍ കണ്ടത്

ജിദ്ദയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ സ്വദേശിയായ നിവ്യ ചാക്കോ(27) യെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ജിദ്ദ സുലൈമാനിയ്യയിലെ ഈസ്റ്റ് ഗവണ്‍മെന്റ് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിവ്യ. ജോലിക്ക് എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തിനെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ നിവ്യയെ അന്വേഷിച്ച നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്.
മരുന്ന കുത്തിവച്ചാണു നിവ്യ മരിച്ചതെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. സംഭവ ദിവസം രാത്രി ഒമ്പതു വരെ നിവ്യയെ കണ്ടവര്‍ ഉണ്ട്. എന്നാല്‍ ആ സമയങ്ങളിലൊന്നും നിവ്യയില്‍ നിന്ന് അസാധാരണമായ പെരുമാറ്റം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. മൂന്നു മാസം മുമ്പായിരുന്നു നിവ്യയുടെ വിവാഹം. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അധികൃതര്‍.
https://www.facebook.com/Malayalivartha



























