ട്രംപിന് ഭ്രാന്താണ്; ഉത്തര കൊറിയ

ഉത്തര കൊറിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ഉത്തര കൊറിയ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്ന അമേരിക്കന്‍ വിദ്യാര്‍ഥി ഓട്ടോ വാംബിയറുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് കൊറിയയുടെ ഈ പരിഹാസം.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏറ്റവും കഠിനതരമായ സാഹചര്യത്തില്‍ കൂടിയാണ് കടന്നുപോവുന്നതെന്ന് കൊറിയന്‍ ഔദ്യോഗിക പത്രമായ 'റോഡോങ് സിമ്മുണ്‍' എഴുതി. ദക്ഷിണ കൊറിയ മനോരോഗിയായ ട്രംപിനെ തിരിച്ചറിയണമെന്നും അയാള്‍ സര്‍വനാശത്തിലേക്കാണ് നയിക്കുന്നതെന്നും പത്രത്തിന്റെ എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























