ബലൂചിസ്താനിനെ ക്വറ്റയില്‍ സ്‌ഫോടനം; അഞ്ചു മരണം, 14 പേര്‍ക്ക് പരുക്ക്

ബലൂചിസ്താനിലെ ക്വറ്റയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫീസിനു സമീപത്താണ് സ്‌ഫോടനം നടന്നത്. പൊലീസ് ഓഫീസ്, സര്‍ക്കാര്‍ ഓഫീസുകള്‍, വനിതാ കോളജ്, പട്ടാള ക്യാമ്പ് എന്നിവ സ്ഥിതിചെയ്യുന്ന ജിന്ന ചെക്‌പോസ്റ്റിനടുത്താണ് സംഭവം. ഒരു വാഹനത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പൊലീസ് പരിശോധന തുടരുകയാണെന്ന് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടന ശബ്ദം സിറ്റിയില്‍ ആകെ കേള്‍ക്കാമായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വ്യക്തികളോ സംഘടനകളോ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha



























