ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവെലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവെല്‍ എട്ടാം സീസണില്‍ വ്യാപാരി വ്യവസായി സംഘടനകള്‍ സഹകരിക്കില്ലെന്ന് തീരുമാനിച്ചു. നികുതി അടക്കമുള്ള വിഷയങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാരിന്റെ സമീപനമാണ് ഈ പ്രതിഷേധത്തിനു കാരണം. വാറ്റിന്റെ പേരില്‍ വാണിജ്യ നികുതി വകുപ്പ് പീഡിപ്പിക്കുന്നു എന്നാണ് വ്യാപാരികളുടെ പരാതി. കൂടാതെ ചെറിയ കടകളെ വാറ്റ് നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മിന്നല്‍ പരിശോധന ചെറിയ കടകളിലും നടത്തി പിഴ ഈടാക്കുകയാണ് പതിവ്. പോയ വര്‍ഷങ്ങളില്‍ ഫ്രീയായി ചെയ്ത രജിസ്‌ട്രേഷന് ഇപ്രവാശ്യം 1500 രൂപ ഫീസും ഏര്‍പ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലധികം പേരാണ് ജികെഎസ്എഫില്‍ പങ്കെടുത്തത്. ഇപ്രാവശ്യം ജികെഎസ്എഫിനു പകരം ഡിസംബര്‍ മുതല്‍ ജനുവരി വരെ പ്രത്യേക ഡിസ്‌കൗണ്ട് മേള തുടങ്ങാനും ആലോചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















