അയ്യപ്പനെ കാണാനും ഇനി ആപ്; സുരക്ഷിത സഞ്ചാരത്തിനും സുഖദര്‍ശനത്തിനും മോട്ടോര്‍ വാഹന വകുപ്പിന്റെ തത്വമസി ആപ്

ഇനി അയ്യപ്പനെ കാണാനും ആപ് വരവായി. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷിത സഞ്ചാരവും സുഖദര്‍ശനവും ഒരുക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആവിഷ്‌കരിക്കുന്നത്. തത്വമസി എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ മണ്ഡലകാലം ആരംഭിക്കുന്ന അടുത്തമാസം 15 മുതല്‍ നിലവില്‍ വരും.
തീര്‍ഥാടകര്‍ക്ക് ഏറെ സഹായകരമാകത്തക്ക വിധമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. പാര്‍ക്കിംഗ്, റോഡ് തടസം, പൂജാ സമയം, ഇടത്താവളം, വഴി സൂചന തുടങ്ങി തീര്‍ഥാടകര്‍ക്ക് പ്രയോജനകരമായ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കാറ്റലിസ്റ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് മോട്ടാര്‍ വാഹന വകുപ്പ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ശരണ വഴികളില്‍ മൊബൈലുകള്‍ക്ക് റേഞ്ചില്ലാത്തത് ആപ്ലിക്കേഷനെ ബാധിക്കും. എങ്കിലും ജി.പി.എസ് ഓണായിരുന്നാല്‍ കാട്ടിനുള്ളില്‍ ഒറ്റപ്പെടുന്നവരെയും വഴി തെറ്റിയവരെയും സഹായിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് കഴിയും വിധമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















