കെഎസ്‌ആര്‍ടിസി ബസ് ടിക്കറ്റുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നു

കെ എസ് ആര്‍ ടി സി ബസ് ടിക്കറ്റുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ടിക്കറ്റിന് 10 രൂപ വരെ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനു ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കെഎസ് ആര്‍ ടിസിയിലെ വിരമിച്ച ജീവനക്കാര്‍ക്കു പെന്‍ഷന്‍ കൊടുക്കാനും വേണ്ടിയാണ് സെസ് ഏര്‍പ്പെടുത്തിയത്. സ്വകാര്യ ബസ്സുകളില്‍ സെസ് ബാധകമല്ല
ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഡീലക്‌സ് വരെയുള്ള എല്ലാ ബസുകള്‍ക്കും സെസ് ബാധകമായിരിക്കും. ഇതിലൂടെ മാസം 12 കോടി രൂപ അധികം കിട്ടുമെന്നാണ് കണക്ക്. ഒരു വര്‍ഷമാകുമ്പോള്‍ 144 കോടി രൂപ ലഭ്യമാകും. പെന്‍ഷന്‍കാര്‍ക്ക് 40 കോടി രൂപയാണ് വേണ്ടത്. അതില്‍ 20 കോടി സര്‍ക്കാര്‍ കൊടുക്കാമെന്നാണു പുനരുദ്ധാരണ പാക്കേജ് വ്യവസ്ഥയില്‍ പറയുന്നത്.
സെസ് വഴി യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നു പറയുന്നുണ്ടെങ്കിലും എങ്ങനെയൊക്കെ വര്‍ദ്ധിപ്പിക്കുമെന്നു പറയുന്നില്ല. സെസ് വഴി ലഭിക്കുന്ന തുക ഗവണ്‍മെന്‍റ് കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കു ലഭിക്കും. സര്‍ക്കാര്‍ വഴിയാണ് കെഎസ് ആര്‍ടിസിക്കു കൈമാറുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















