Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇത് കണ്ട് പഠിക്കൂ… ചെലവ് ചുരുക്കാന്‍ രാവിലെ ഇഡ്ഡലി-സാമ്പാര്‍, ഉച്ചയ്ക്ക് ഊണ്, വൈകിട്ട് ചായ, രാത്രി ഉപ്പുമാവും ചമ്മന്തിയും, കുടിക്കാന്‍ ചൂടുവെള്ളം! മന്ത്രിമാരോ?

18 OCTOBER 2014 09:44 AM IST
മലയാളി വാര്‍ത്ത.

പി. സദാശിവം കേരള ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ പരക്കെ വിമര്‍ശനമുണ്ടായി. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന വ്യക്തി സംസ്ഥാന ഗവര്‍ണര്‍ ആയി വരുന്നതിലെ സാങ്കേതികത്വം ചോദ്യം ചെയ്തായിരുന്നു ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിമര്‍ശനം. എന്നാല്‍ ഇതൊന്നുമല്ല എതിര്‍ത്തിരുന്നതെന്ന് പിന്നീട് വ്യക്തമായി. ചീഫ് ജസ്റ്റീസ് സ്ഥാനത്തിലിരുന്ന കര്‍ക്കശക്കാരനായ സദാശിവം സര്‍ക്കാരിന് തലവേദനയാകുമെന്ന പേടിയായിരുന്നു ഇതിന് പിന്നില്‍.

എന്നാല്‍ ഭരണമേറ്റതോടെ സദാശിവത്തെ പറ്റിയുള്ള നേതാക്കളുടെ കാഴ്ച്ചപ്പാട് തന്നെ മാറി. സദാശിവം ജനകീയനായ ഗവര്‍ണറാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഫയലുകള്‍ കണ്ണുമടച്ച് ഒപ്പിടുന്ന ആളല്ല സദാശിവം എന്നത് സത്യം. എന്നാല്‍ സംസ്ഥാനത്തിനൊരാപത്തു വന്നപ്പോള്‍ അതിന് എല്ലാവിധ പിന്തുണയും നല്‍കാനായി സദാശിവം, തന്റെയും രാജ്ഭവന്റേയും ശീലങ്ങളില്‍ മാറ്റം വരുത്തി. ഇതിന്റെ ഭാഗമായി രാജ്ഭവനില്‍ കുപ്പിവെള്ളം നിര്‍ത്തലാക്കി. മിനറല്‍ വാട്ടറിനു പകരം തിളപ്പിച്ച വെള്ളമാണു ഗവര്‍ണറും ഭാര്യയും കുടിക്കുന്നത്.
ലളിത ജീവിതം നയിക്കുന്ന ഗവര്‍ണര്‍, ഭക്ഷണത്തിലും പണ്ടുമുതലേ മിതത്വമാണ് പാലിക്കുന്നത്. രാവിലെ ഇഡ്ഡലി-സാമ്പാര്‍, ഉച്ചയ്ക്ക് പച്ചക്കറികളുമായി ഊണ്, വൈകിട്ട് ആരോറൂട്ട് ബിസ്‌കറ്റും ചായയും, രാത്രി ഉപ്പുമാവും ചമ്മന്തിയും! 
ചെലവു ചുരുക്കലിന്റെ ഭാഗമായി യാത്രകള്‍ ഗവര്‍ണര്‍ തീരെ കുറച്ചു. ഇതുവരെ പോയത് ആകെ കോവളം വരെ മാത്രം. ഔദ്യോഗികമായും സ്വകാര്യമായും എവിടെ പോയാലും ഗവ. ഗസ്റ്റ് ഹൗസുകളിലാണ് താമസം. ആഡംബര ഹോട്ടലുകള്‍ വേണ്ട. ഗവര്‍ണര്‍ക്ക് അതിഥികളും വിരുന്നുകളുമില്ല. 
തമിഴ്‌നാട് ഈറോഡിലെ കര്‍ഷക കുടുംബത്തില്‍ നിന്നു വരുന്ന ഗവര്‍ണറുടെ ജീവിതം എന്നും അടുക്കും ചിട്ടയുമുള്ളതായിരുന്നു. ജഡ്ജിയായിരിക്കേ ആകെ ഒരു ദിവസം മാത്രമേ കാഷ്വല്‍ അവധിയെടുത്തിട്ടുള്ളൂ. ഗവര്‍ണറായി ചുമതലയേറ്റ ശേഷം തന്നെ യുവര്‍ എക്‌സലന്‍സി എന്നു വിളിക്കേണ്ടെന്നു നിര്‍ദ്ദേശിക്കുകയും ഓണറബിള്‍ (ബഹുമാന്യ) ഗവര്‍ണര്‍ എന്നാക്കുകയും ചെയ്തു.
പുതിയ ഗവര്‍ണറുടെ നടപടികളിലൂടെ രാജ്ഭവന്റെ ചെലവുകളില്‍ 30% വരെ കുറവു വരുമെന്നാണു കണക്കാക്കുന്നത്. 
ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ള അനേകം ഗവര്‍ണര്‍മാരുടെ ധാരാളിത്തം കണ്ടു പരിചയിച്ച രാജ്ഭവന് സദാശിവം വിസ്മയമാവുകയാണ്. ഒപ്പം കേരളത്തിനും. ഈ മാതൃക മന്ത്രിമാരും കൂടി പിന്തുടര്‍ന്നെങ്കില്‍…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (58 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends