അന്യ സംസ്ഥാനക്കാരിക്ക് റോഡില്‍ സുഖ പ്രസവം, തുണയായത് ഓട്ടോറിക്ഷാത്തൊഴിലാളികള്‍

ആവുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ റോഡില്‍ അന്യസംസ്ഥാന യുവതിയ്ക്ക് സുഖ പ്രസവം. പെരുമ്പാവൂരിലെ നിര്‍മാണത്തൊഴിലാളിയായ കമലേഷ് കുമാറിന്റെ ഭാര്യ അജൂറ(18)യാണ് ഇന്നലെ പുലര്‍ച്ചെ നാലോടെ റോഡില്‍ ആണ്‍കുട്ടിയ്ക്ക് ജന്‍മം നല്‍കിയത്. അവധിക്കു പോയി പെരുമ്പാവൂരിലെ ജോലിസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു കമലേഷ് കുമാറും ഭാര്യയും.ആലുവയില്‍ ട്രെയിനിറങ്ങിയ ശേഷം കെഎസ്ആര്‍ടിസി റോഡിലേക്ക് വരുമ്പോഴാണ് പ്രസവ വേദന അനുഭവപ്പെട്ടത്. അതോടെ പുറത്തെ കടത്തിണ്ണയില്‍ ഭര്‍ത്താവ് പ്രസവത്തിന് സൗകര്യമൊരുക്കി. സമീപത്തെ ഓട്ടോത്തൊഴിലാളികള്‍ വിവരമറിയയിച്ചതിനെ തുടര്‍ന്നു അലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് നഴ്‌സുമാരെത്തി യുവതിയെയും കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി.
യുവതിയും കുഞ്ഞും ആലുവ താലൂക്ക് ആശുപത്രിയില്‍ സുഖമായിരിക്കുന്നു. ആലുവ മുപ്പത്തടത്തുള്ള ഹോളോബ്രിക്‌സ് കമ്പനിയിലെ ജോലിക്കാരിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ ഇവിടെ ജോലി ചെയ്യുന്നു. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ ചേര്‍ന്ന് പിരിവെടുത്ത് ഇവര്‍ക്ക് രണ്ടായിരം രൂപ സഹായമായി നല്‍കി
https://www.facebook.com/Malayalivartha






















