ഗവര്‍ണര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

കേരള ഗവര്‍ണര്‍ പി. സദാശിവം ശബരിമലയില്‍ ദര്‍ശനം നടത്തി. ഭാര്യ സരസ്വതിക്കൊപ്പം ഇരുമുടിക്കെട്ടില്ലാതെ മലകയറിയെത്തിയ ഗവര്‍ണറേയും സംഘത്തേയും ജ്യോതിനഗറില്‍വച്ച് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി. വേണുഗോപാലും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. എസ്. ജയകുമാറും ചേര്‍ന്ന് സ്വീകരിച്ചു.
ദേവസ്വം ഗസ്റ്റ് ഹൗസില്‍ അല്പനേരം വിശ്രമിച്ച ശേഷം ഗവര്‍ണറും ഭാര്യയുംപതിനെട്ടാംപടിയില്‍ തൊട്ടുവന്ദിച്ച് സ്റ്റാഫ് ഗേറ്റുവഴി സോപാനത്തെത്തി ദീപാരാധന തൊഴുതു. തന്ത്രി കണ്ഠരര് രാജീവര് പ്രസാദം നല്‍കി. തുടര്‍ന്ന് തന്ത്രിയുടെ മുറിയിലും മേല്‍ശാന്തി പി. എന്‍. നാരായണന്‍ നമ്പൂതിരിയുടെ മുറിയിലുമെത്തി അനുഗ്രഹം വാങ്ങിയശേഷം മാളികപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ഗസ്റ്റ് ഹൗസില്‍ താമസിച്ച് ഇന്ന് പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനവും കഴിഞ്ഞ് മലയിറങ്ങും.കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു കേരളഗവര്‍ണര്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത്.
https://www.facebook.com/Malayalivartha






















