Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാഞ്ഞുപോയി രാഷ്ട്രീയകൊലയില്‍ ആ ചിരി; കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളായ ശരത്‌ലാലും കൂട്ടുകാരും ഒരേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലാകുന്നു

25 FEBRUARY 2019 08:35 PM IST
മലയാളി വാര്‍ത്ത

ആ ചിരി മാഞ്ഞു പോയെങ്കിലും ആ ചിത്രം മായുന്നില്ല കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളായ ശരത്‌ലാലും കൂട്ടുകാരും ഒരേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലാകുന്നു. നാട്ടില്‍ തന്നെയുള്ള ഒരു വിവാഹചടങ്ങിനിടെ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നുത്. പെരിയയില്‍ കണ്ണൂരുകാരായ രണ്ടു പ്രതികളുടെ സാന്നിധ്യത്തെക്കുറിച്ചു വ്യക്തതയുണ്ടെങ്കിലും പ്രാദേശിക ക്വട്ടേഷന്‍, വ്യക്തി വൈരാഗ്യം എന്നീ കാര്യങ്ങളില്‍ മാത്രമാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സംഭവദിവസം പെരിയയില്‍ എത്തിയ കണ്ണൂര്‍ സംഘത്തെ പിന്നീടു കാണാതാവുകയായിരുന്നു.

സി പി എം കോണ്‍ഗ്രസ് സംഘര്‍ഷം പരിവായി നിലനിന്നിരുന്ന പ്രദേശങ്ങളാണ് പെരിയയും കല്യോട്ടും. സാഹചര്യം സാധാരണ നിലയിലേയ്ക്ക് തിരികെ വരുേേമ്പാളാണ് നാടിനെ നടുക്കി 2 കെലപാതകങ്ങള്‍ അരങ്ങേറുന്നത്.കൊല്ലപ്പെട്ടവരുടെ ദേഹത്തെ മുറിവുകളുടെ സ്വഭാവമാണു പരിശീലനം ലഭിച്ച കൊലയാളിസംഘത്തിലേക്കു വിരല്‍ ചൂണ്ടുന്നത്. വാളുകളും ഇരുമ്പുദണ്ഡുകളുമാണു തെളിവെടുപ്പില്‍ കണ്ടെടുത്തതെങ്കിലും മഴുപോലെ കനമേറിയ ആയുധവും ഉപയോഗിച്ചിട്ടുണ്ടെന്നു മുറിവുകള്‍ സൂചിപ്പിക്കുന്നു. പ്രദേശത്തു കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള വാഹനങ്ങളുണ്ടായിരുന്നെന്ന സൂചനയില്‍ പോലീസ് ആദ്യം ശ്രദ്ധ കേന്ദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികളായ രണ്ടുപേരുടെ തിരോധാനം വ്യക്തമായത്. എന്നാല്‍, ഇതുസംബന്ധിച്ച തുടരന്വേഷണത്തിനു ബാഹ്യസമ്മര്‍ദം തടസമായി. കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്കു പങ്കില്ലെന്ന് അറസ്റ്റിലായവര്‍ മൊഴിനല്‍കിയെങ്കിലും ആദ്യഅന്വേഷണസംഘം വിശ്വാസത്തിലെടുത്തിരുന്നില്ല. കേസ് അന്വേഷണം ഇന്നലെ െ്രെകംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍ഗോട്ടെത്തിയ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി: സി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ കേസ് ഡയറിയും ഫയലുകളും പരിശോധിച്ചു. നാളെ മുതല്‍ അന്വേഷണം ആരംഭിക്കും. മുഴുവന്‍ പ്രതികളെയും ഒരുമിച്ചു കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അടുത്തയാഴ്ച സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും കാസര്‍ഗോട്ടെത്തും. പ്രാദേശികനേതാക്കളുടെ സഹായത്തോടെ പുറത്തുനിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു ആദ്യഅന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍, സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമുള്‍പ്പെടെ അറസ്റ്റിലായതോടെ പ്രാദേശിക ക്വട്ടേഷന്‍ എന്ന നിലയിലേക്ക് അന്വേഷണം ഒതുക്കപ്പെട്ടു. തെളിവെടുപ്പില്‍ മുഖ്യപ്രതി എ. പീതാംബരന്‍ ചൂണ്ടിക്കാട്ടിയ തുരുമ്പിച്ച വാള്‍ കൊലപാതകത്തിനു പര്യാപ്തമല്ലെന്നു വിമര്‍ശനമുയര്‍ന്നതോടെയാണു കൂടുതല്‍ ആയുധങ്ങള്‍ക്കായുള്ള തെരച്ചിലിലേക്ക് അന്വേഷണസംഘം തിരിഞ്ഞത്. പീതാംബരനുമായി ഉറ്റബന്ധമുള്ളയാളുടെ റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍നിന്നാണു തുരുമ്പിച്ച വാളും ഇരുമ്പുദണ്ഡുകളും കണ്ടെടുത്തത്. ഇതും ദുരൂഹമാണ്. പ്രതികള്‍ കാട്ടിക്കൊടുത്ത ആയുധങ്ങള്‍തന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്നു വ്യക്തമാകാന്‍ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (33 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (1 hour ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (1 hour ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (2 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (11 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (11 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (11 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (11 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (11 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (11 hours ago)

Malayali Vartha Recommends