ഇടുക്കി സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ജേക്കബ് വിഭാഗം; 25 വര്‍ഷമായി യുഡിഎഫിന് ഒപ്പം നില്‍ക്കുകയാണെന്നും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെങ്കിലും അര്‍ഹമായ പ്രാധിനിത്യം വേണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്‍റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. സീറ്റ് ആവശ്യവുമായി കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗവും രംഗത്തുവന്നു. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യവുമായി രംഗത്തുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്-എമ്മിനും പുറമേയാണ് കോണ്‍ഗ്രസ്-ജേക്കബ് വിഭാഗവും രംഗത്തുവന്നത്.
25 വര്‍ഷമായി യുഡിഎഫിന് ഒപ്പം നില്‍ക്കുകയാണെന്നും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെങ്കിലും അര്‍ഹമായ പ്രാധിനിത്യം വേണമെന്നും അനൂപ് ആവശ്യപ്പെട്ടു. സീറ്റില്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയറാകില്ല. ഇടുക്കി സീറ്റ് വേണമെന്നത് പാര്‍ട്ടിയിലെ പൊതു നിലപാടാണ്. നേതൃത്വം അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപ് ജേക്കബ് പറഞ്ഞു.
ഇടുക്കിയില്‍ കണ്ണുംനട്ടിരിക്കുന്ന കേരള കോണ്‍ഗ്രസ്-എമ്മിനും ജേക്കബ് വിഭാഗത്തിന്‍റെ നീക്കം തലവേദന സൃഷ്ടിക്കും. കഴിഞ്ഞ ദിവസം ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ഇടുക്കി സീറ്റ് ആവശ്യപ്പെടും എന്നകാര്യം ജോസഫിനെ അറിയിക്കാനായിരുന്നു ജോണി നെല്ലൂരിന്‍റെ കൂടിക്കാഴ്ച.
രാവിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ വിവിധ കക്ഷികളുമായി നേതൃത്വം തുടങ്ങി. ആര്‍എസ്പി നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. അധികസീറ്റ് ആവശ്യം ഉന്നയിക്കാത്തതിനാല്‍ ആര്‍എസ്പിയുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ആലോചന.
https://www.facebook.com/Malayalivartha



























