Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരാപ്പുഴയിൽ ഒരാഴ്ച മുമ്പ് മരണപ്പെട്ട അച്ഛന്റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ ഉടുപ്പിലേയ്ക്ക് തീ പടർന്ന് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം:- ഭർത്താവിന് പിന്നാലെ മകളെയും നഷ്ടപ്പെട്ടുവെന്ന് ഉൾക്കൊള്ളാനാകാതെ വീട്ടമ്മ

26 FEBRUARY 2019 12:31 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ച മുമ്പ് മരണപ്പെട്ട അച്ഛന്റെ കല്ലറയിൽ പ്രാർഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്ന് ഉടുപ്പിൽ തീ പടർന്നു ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകൾ ശീതൾ (12) ആണ് മരിച്ചത്. കൂനമ്മാവ് സെന്റ് ജോസഫ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഒരു മാസം മുൻപായിരുന്നു അപകടം.

പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് അമ്മ റാണിയുമൊത്തു ശീതൾ കുഴിമാടത്തിൽ പ്രാർഥിക്കാൻ എത്തിയതായിരുന്നു. മുട്ടുകുത്തി പ്രാർഥിക്കുന്നതിനിടെ കുഴിമാടത്തിൽ കത്തിച്ചുവച്ചിരുന്ന തിരിയിൽ നിന്ന് ഉടുപ്പിലേക്കു തീ പടർന്നു. ആളിപ്പടർന്ന തീ അമ്മയും നാട്ടുകാരും ചേർന്നു പെട്ടെന്ന് അണച്ചെങ്കിലും ശീതളിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടുപ്പിന് തീപടര്‍ന്നതിനെത്തുടര്‍ന്ന് ശീതള്‍ നിലവിളിച്ചെന്നും ഇതുകേട്ടാണ് താന്‍ ഇവിടേയ്ക്ക് ഓടിയെത്തിയതെന്നും തീപടര്‍ന്നതിനെ തുടര്‍ന്ന് ഉടുപ്പിന്റെ ഭാഗങ്ങള്‍ ഉരുകി ദേഹത്തേയ്ക്ക് ഒട്ടിയിരുന്നതിനാല്‍ നീക്കാനായില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ കൂട്ടത്തില്‍പ്പെട്ട പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിന് മൊഴി നൽകിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടെ കൈക്ക് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഇയാള്‍ക്കും ചികത്സ ലഭ്യമാക്കിയിരുന്നു. ശീതളിന്റെ മരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഭർത്താവിന്റെ മരണത്തിന് പിന്നാലെ മകളും നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന റാണിയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നീറുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആളിപ്പടര്‍ന്ന തീ അമ്മയും ഓടിക്കൂടിയവരും ചേര്‍ന്ന് നിമിഷനേരം കൊണ്ട് അണച്ചെങ്കിലും പോളീസ്റ്റര്‍ ഇനത്തിലുള്ള തുണിയില്‍ തുന്നിയിരുന്ന ഒറ്റ ഉടുപ്പിന്റെ ഭാഗങ്ങള്‍ ഇതിനകം ഇരുകി ശരീര ഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരുന്നു.

ഇത് ഉള്ളിലേയ്ക്ക് പൊള്ളലേല്‍ക്കുന്നതിന് കാരണമായി എന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. ആദ്യം ആസ്റ്റര്‍ മെഡിസിറ്റിയിലും പിന്നീട് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലുമായിരുന്നു ചികിത്സ. ഇവിടെ നിന്നും എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (32 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (59 minutes ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (1 hour ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (1 hour ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (1 hour ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (2 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (11 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (11 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (11 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (11 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (11 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (11 hours ago)

Malayali Vartha Recommends