Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ജലീലിന്റേ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധിയാണ് എന്നാൽ പോലീസ് ഏമാനന്മാര്‍ക്കാര്‍ക്കും പോറല്‍ പോലുമേറ്റില്ല; ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ എ. ജയശങ്കര്‍

08 MARCH 2019 08:30 PM IST
മലയാളി വാര്‍ത്ത

വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോര്‍ട്ടില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ എ. ജയശങ്കര്‍ രംഗത്ത്. ജലീലിന്റേ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധിയാണ് എന്നാൽ പോലീസ് ഏമാനന്മാര്‍ക്കാര്‍ക്കും പോറല്‍ പോലുമേറ്റില്ല എന്നും, ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീലെന്ന് ജയശങ്കര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

വയനാട്ടില്‍ മറ്റൊരു വര്‍ഗീസ്.

മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ പോലീസുമായുളള ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടു. ജലീലിന്റേ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ നിരവധിയാണ്; പോലീസ് ഏമാനന്മാര്‍ക്കാര്‍ക്കും പോറല്‍ പോലുമേറ്റില്ല.

ഇടതുപക്ഷ പുരോഗമന മനുഷ്യോന്മുഖ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ട മൂന്നാമത്തെ മാവോയിസ്റ്റാണ് ജലീല്‍. മുമ്പ് കരുളായി വനത്തില്‍ പോലീസിനോട് ‘ഏറ്റുമുട്ടി’ കുപ്പു ദേവരാജും അജിതയും വീരമൃത്യു വരിച്ചിരുന്നു.

മാവോയിസ്റ്റുകളെ കൊല്ലുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും സന്തോഷമുളള കാര്യമാണ്. അതുകൊണ്ട് ഹര്‍ത്താല്‍ ഉണ്ടാവില്ല. ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായി പരിലസിക്കുന്ന മനുഷ്യാവകാശ കമ്മീഷനെക്കൊണ്ടും ഉപദ്രവമില്ല. സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സുഖസുഷുപ്തിയിലാണ്. ഭരണം മാറുന്നതു വരെ അവരാരും ഉണരുന്ന പ്രശ്‌നമില്ല.

ജലീലിനെ ‘ഏറ്റുമുട്ടലില്‍’ വധിച്ച തണ്ടര്‍ബോള്‍ട്ട് സഖാക്കള്‍ക്ക് അടുത്ത റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ട സേവനത്തിനുളള പോലീസ് മെഡല്‍ ലഭിക്കും, തീര്‍ച്ച എന്നവസാനിക്കുന്നു ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ്.

അതേസമയം വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ്‌റേ പരിശോധനയിലും കണ്ടെത്തി. മരണകാരണം തലയ്ക്ക് വെടിയേറ്റതെനാണ് സ്ഥിരീകരണം. ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റതായണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൃതദേഹത്തിന് അരികില്‍ നിന്ന് തോക്കും എട്ട് തിരകളും കണ്ടെത്തി. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ഡിറ്റേേണറും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി.

അതേസമയം സി പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സി പി ജലീലിന്‍റെ സഹോദരൻ സി പി റഷീദ് വ്യക്തമാക്കി. റിസോർട്ട് ഉടമയുടെ വെളിപ്പെടുത്തലിലൂടെ വൈത്തിരിയിൽ നടന്നത് ഏകപക്ഷീയമായ കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. പ്രകോപനമൊന്നുമില്ലാതെ മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയും കൊല നടത്തുകയും ചെയ്ത പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും സി പി റഷീദ് ആവശ്യപ്പെട്ടു.

പശ്ചിമഘട്ട മേഖലയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ അടിച്ചമർത്താനാണ് തണ്ടർബോൾട്ട് ശ്രമിക്കുകയുള്ളു. അതുകൊണ്ട് തണ്ടർബോൾട്ട് പിരിച്ച് വിടണമെന്നും സി പി ജലീലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു. സി പി ജലീലിന്‍റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മറ്റൊരു സഹോദരൻ ജിഷാദും ആവശ്യപ്പെട്ടിരുന്നു

മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം വെടിയുതിർത്തതെന്നായിരുന്നു കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിസോർട്ട് മാനേജർ വ്യക്തമാക്കിയത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ പ്രകോപനാന്തരീക്ഷം സൃഷ്ടിച്ചില്ലെന്നും റിസോർട്ട് ജീവനക്കാർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (17 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends