Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ തലയോട്ടി തകര്‍ന്ന് പുറത്ത് പോയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, ജലീലിന്റെ തലയ്ക്കും തുടയ്ക്കും മുതുകിനും വെടിയേറ്റു

08 MARCH 2019 08:26 PM IST
മലയാളി വാര്‍ത്ത

പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ തലയോട്ടി തകര്‍ന്ന് പുറത്ത് പോയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജലീലിന്റെ തലയ്ക്കും തുടയ്ക്കും മുതുകിനും വെടിയേറ്റു. വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിലെ കൃത്രിമ കുളത്തിനരികെയാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. ടര്‍പഞ്ചര്‍ എന്ന തോക്കും അതില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും അതിനടുത്തുണ്ടായിരുന്നു. തലയ്‌ക്കേറ്റ വെടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൃതദേഹം 10 മിനിറ്റോളം മോര്‍ച്ചറിക്ക് മുന്നില്‍ പൊതുദര്‍ശത്തിന് വെച്ചു. പൊലീസ് അകമ്പടിയോടെ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

സുഹൃത്തുക്കളടക്കം ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയിരുന്നു. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുന്നതിന് ചില അനിശ്ചിതത്വം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കാതെ പൊലീസ് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കി. മുസ്്‌ലിം മതാചാരപ്രകാരം കഖബറടക്കണമെന്നാണ് ഉമ്മയുടെ ആഗ്രഹം. എന്നാല്‍ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കണമെന്നാണ് സഹോദങ്ങള്‍ പറയുന്നത്. ജലീലിനെ ഏകപക്ഷീയമായി കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ റഷീദ് ആരോപിച്ചു. പശ്ചിമഘട്ട മേഘലയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്ന തണ്ടര്‍ബോള്‍ട്ടിനെ പിന്‍വലിച്ച് നിയമവാഴ്ച പൊലീസിന് നല്‍കണമെന്നും റഷീദ് ആവശ്യപ്പെട്ടു.

ഗ്രാമസഭയുടെ അനുമതിയില്ലാതെ ജലീലിന്റെ മൃതദേഹം സംസ്‌ക്കരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു നിലമ്പൂര്‍ പഞ്ചായത്ത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജലീലിന്റെ അമ്മ നിലമ്പൂര്‍ പാണ്ടിക്കടവത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. ജലീലിന്റെ അഞ്ച് സഹോദരങ്ങളില്‍ ഒരാളാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ സി.പി റഷീദ്. മറ്റ് രണ്ട് പേര്‍ തീവ്രഇടത് സംഘടനകളുടെ പ്രവര്‍ത്തകരാണ്. മറ്റൊരാള്‍ വിദേശത്തും. ജലീലിന്റെ മൂത്ത സഹോദരന്‍ സി.പി മൊയ്ദീനാണ് മാവോയിസ്റ്റ് ഗ്രൂപ്പിന്റെ കബനീ ദളത്തെ നയിക്കുന്നത്. മറ്റൊരു സഹോദരനെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് മുംബയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പിതാവ് ഹംസ കുറേനാള്‍ മുമ്പാണ് മരിച്ചത്.

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് വരും മുമ്പ് കല്‍പ്പണിയായിരുന്നു ജലീലിന്. പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞാണ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സായുധപരീശാലനവും കരസ്ഥമാക്കിയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് വയനാട് അതിര്‍ത്തിയിലെ വനത്തില്‍ ജലീല്‍ സ്വാഡ് വര്‍ക്കില്‍ ഏര്‍പ്പെട്ട് തുടങ്ങിയതെന്നും പൊലീസ് പറയുന്നു. 2016ല്‍ നിലമ്പൂര്‍ കാട്ടില്‍ വെച്ച് മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജും അജിതയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ പരിക്കുകളോടെ ജലീല്‍ രക്ഷപെട്ടെന്ന് പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ആ സമയം ജലീല്‍ നിലമ്പൂരില്‍ ഉണ്ടായിരുന്നില്ലെന്നാണ് ജലീലുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യം കോടതിയും ശരിവെച്ചിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (19 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends