Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ ഗവര്‍ണര്‍ കുപ്പായമഴിച്ച് അരയും തലയും മുറുക്കി കുമ്മനം രാജശേഖരന്‍ കൂടി എത്തുന്നതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു...

08 MARCH 2019 08:22 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ ഗവര്‍ണര്‍ കുപ്പായമഴിച്ച് അരയും തലയും മുറുക്കി കുമ്മനം രാജശേഖരന്‍ കൂടി എത്തുന്നതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു... സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടക്കുന്ന അപൂര്‍വം മണ്ഡലങ്ങളിലൊന്നാണ് അനന്തപുരി എന്ന തിരുവനന്തപുരം. കോണ്‍ഗ്രസിന്റെ ശശി തരൂര്‍ എന്ന വിശ്വപൗരന്‍ മൂന്നാം അങ്കത്തിനാണ് ഇത്തവണ ഇറങ്ങുന്നത്. സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സി.ദിവാകരന്‍ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാനാണ് എത്തുന്നത്. എം.എന്‍ ഗോവിനന്ദന്‍ നായര്‍, കെ.വി സുരേന്ദ്രനാഥ്, പി.കെ വാസുദേവന്‍ നായര്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നീവരെ പോലെ ഉദിച്ചുയരാന്‍ ദിവാകരന്‍ എം.എല്‍.എ സ്ഥാനം വരെ ത്യജിക്കാന്‍ തയ്യാറാണ്.

കുമ്മനം മത്സരത്തിനെത്തുന്നതോടെ കടുക്കുമെന്ന് സി. ദിവാകരനും വ്യക്തമാക്കി. ബി.ജെ.പിക്ക് അടിത്തട്ടില്‍ വേരുള്ള ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തെത്തിയിരുന്നു. സി.പി.എം മൂന്നാമതും. തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ളത്. അതില്‍ നേമത്ത് ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ വെന്നിക്കൊടി പാറിച്ചു. വട്ടിയൂര്‍ക്കാവില്‍ മോശമല്ലാത്ത പ്രകടനം നടത്തി. കഴക്കൂട്ടത്ത് വി. മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അങ്ങനെ നോക്കുമ്പോള്‍ മൂന്ന് നിമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുണ്ട്. ശബരിമല സമരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് കൂടുതല്‍ പിന്തുണ നേടിയെടുക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ശുഭപ്രതീക്ഷയാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കുന്നത്.

പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ് തിരുവനന്തപുരം. വി.കെ കൃഷ്ണമേനോനില്‍ തുടങ്ങി, എ. ചാള്‍സ് അടക്കിവാണിരുന്ന ഭൂമിക. ഇടയ്ക്ക് സി.പി.ഐ തിരിച്ച് പിടിച്ചെങ്കിലും വി.എസ് ശിവകുമാറും ശശി തരൂരും വിജയിച്ചു കയറി. 2014 മുതല്‍ തരൂര്‍ എം.പിയാണ്. 2009ല്‍ 32 ലക്ഷം വോട്ട് വാങ്ങി പാര്‍ലമെന്റിലേക്ക് പോയ തരൂരിന് കഴിഞ്ഞ തവണ 29 ലക്ഷത്തിലധികം വോട്ടേ നേടാനായുള്ളൂ. ഒ. രാജഗോപാലും സി.പി.ഐ സ്വതന്ത്രന്‍ ബെന്നറ്റ് ഏബ്രഹാമും ആയിരുന്നു അന്ന് എതിരാളികള്‍. കഴിഞ്ഞതവണ ത്രികോണ മത്സരം അല്ലാതിരുന്നിട്ട് കൂടി തരൂരിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇത്തവണ കുമ്മനവും ദിവാകരനും കൂടി കളത്തിലിറങ്ങുമ്പോള്‍ തരൂരിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കോണ്‍ഗ്രസുകാരനല്ലായിരുന്ന തരൂര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം മത്സരിച്ച് വിജയിക്കുകയായിരുന്നു. തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസില്‍ തന്നെ പടയൊരുക്കം ഉണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് ശക്തമായി നിന്നതോടെ ഇവിടുത്തുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. ശബരിമല വിഷയത്തില്‍ ഇടത്പക്ഷത്തിനെതിരായ നിലപാട് ഹൈന്ദവ സമൂഹം സ്വീകരിച്ചിട്ടുണ്ട്. അത് ബി.ജെ.പിക്ക് മുതലെടുക്കാനായാല്‍ തരൂരിന് വലിയ വെല്ലുവിളിയാകും നേരിടേണ്ടിവരുക. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (19 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends