Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മൂന്നാം ലോക്‌സഭാ സീറ്റിനുള്ള മുസ്ലിംലീഗിന്റെ മൂന്നാംമുറ ഏശിയില്ല, ചീറ്റിപ്പോയ ചര്‍ച്ചയില്‍ നിന്ന് ചിരിച്ചുകൊണ്ട് ലീഗ് നേതാക്കള്‍ ഇറങ്ങിവന്നു, നാളെ ചേരുന്ന ലീഗ് ഉന്നതാധികാര സമിതി അന്തിമതീരുമാനം അറിയിക്കും

08 MARCH 2019 08:20 PM IST
മലയാളി വാര്‍ത്ത

മൂന്നാം ലോക്‌സഭാ സീറ്റിനുള്ള മുസ്്‌ലിംലീഗിന്റെ മൂന്നാംമുറ ഏശിയില്ല. ചീറ്റിപ്പോയ ചര്‍ച്ചയില്‍ നിന്ന് ചിരിച്ചുകൊണ്ട് ലീഗ് നേതാക്കള്‍ ഇറങ്ങിവന്നു. രണ്ട് തവണ മുമ്പ് ചര്‍ച്ച നടത്തിയെങ്കിലും കോണ്‍ഗ്രസ് മൂന്നാം അങ്കത്തിന് അനുവാദം നല്‍കിയില്ല. ഇന്ന് കോഴിക്കോട് നടന്ന മൂന്നാം ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സീറ്റില്‍ കൂടുതല്‍നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ നാളെ പാണക്കാട് ചേരുന്ന ഉന്നതാധികാര സമിതിക്ക് ശേഷം ലീഗിന്റെ ഔദ്യോഗിക തീരുമാനം അറിയിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മൂന്നാം സീറ്റിനായി കടുംപിടുത്തം നടത്തേണ്ട നിലപാടാണ് തുടക്കംമുതല്‍ ലീഗ് സ്വീകരിച്ചത്. സമസ്തയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അത്തരമൊരു ചര്‍ച്ച പോലും മുന്നോട്ട് വെച്ചത്. 

മലപ്പുറവും പൊന്നാനിയും അല്ലാതെ മറ്റൊരു സീറ്റിനായി ഇനി ഉഭയകക്ഷി ചര്‍ച്ചയില്ലെന്ന് ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ അറിയിച്ചു. ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനം അതിന് ശേഷമായിരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയെ ബോധിപ്പിക്കാനായി ലീഗിലെ ചിലര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് നാടകം കളിക്കുകയാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സമസ്ത ഇറക്കിയ തുറുപ്പ് ചീട്ട് കാണിച്ച് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ നേടിയെടുക്കുകയാണ് ലീഗ് നേതൃത്വത്തിന്റെ തന്ത്രമെന്ന് സൂചനയുണ്ട്. കഴിഞ്ഞതവണ അഞ്ച് മന്ത്രിസ്ഥാനം വരെ നേടിയെടുത്തതിനാല്‍ അടുത്ത തവണ ആറാം മന്ത്രിസ്ഥാനമാണ് ലക്ഷ്യം വയ്ക്കുന്നത്. 

ഉഭയകക്ഷി ചര്‍ച്ചയില്‍ ലീഗിനെ അനുനയിപ്പിക്കാന്‍ മുന്‍നിരയില്‍ നിന്നത് ഉമ്മന്‍ചാണ്ടിയായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയെ മുന്‍നിര്‍ത്തി യു.ഡി.എഫിന് അധാകാരത്തില്‍ വരാനാകില്ലെന്ന് ലീഗിനറിയാം. അതിനവര്‍ക്ക് ഉമ്മന്‍ചാണ്ടിയെ വേണം. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ക്ക്് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ ലീഗ് വഴങ്ങുകയാണെന്ന് ഐ ഗ്രൂപ്പിടനക്കം അറിയാം. അതുകൊണ്ടാണ് ചെന്നിത്തല മൂന്നാം സീറ്റിനെ കുറിച്ച് കമാന്നൊരക്ഷരം മിണ്ടാത്തത്. ചെന്നിത്തലയേക്കാള്‍ ശ്ക്തനായി കെ.സി വേണുഗോപാല്‍ കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എ.ഐ.സി.സിയില്‍ കെ.സിക്ക് താഴെയാണ് ഉമ്മന്‍ചാണ്ടി. അങ്ങനെ വരുമ്പോള്‍ കെ.സി അടുത്തതവണ മുഖ്യമന്ത്രി കസേരിയില്‍ എത്താന്‍ സാധ്യതയുണ്ട്. 

അതിന് തടയിടേണ്ടത് ഉമ്മന്‍ചാണ്ടിയുടെ മാത്രമല്ല ലീഗിന്റെയും ആവശ്യമാണ്. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പരസ്പ്പര സഹായ സഹകരണ സംഘമാണല്ലോ യു.ഡി.എഫ് സര്‍ക്കാര്‍. അതുകൊണ്ടാണല്ലോ കഴിഞ്ഞ തവണ ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല ബാര്‍ക്കോഴയുടെ പേരില്‍ കെ.എം മാണിയെ കുരുക്കിയിട്ടും മുസ്്‌ലിംലീഗിന്റെ ഒറ്റമന്ത്രിമാരെ തൊടാഞ്ഞത്. ലീഗിന്റെ വിശ്വസ്തനായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടി.ഒ സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് എടുത്തത് പോലും കുഞ്ഞാലിക്കുട്ടിയെ അടക്കം ചൊടിപ്പിച്ചിരുന്നു. അതിനാല്‍ മൂന്നാം സീറ്റ് മുസ്്‌ലിംലീഗിന്റെ തുറുപ്പ് ചീട്ടാണ്. ഇപ്പോ കിട്ടിയില്ലെങ്കിലും ഭാവിയില്‍ കിട്ടാന്‍ പോകുന്ന പലനേട്ടങ്ങളുടെയും ശക്തിയായി ഇത് മാറും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

സമസ്തയെ ലീഗിൽ നിന്നും അടർത്തിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമം; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ സഹായിക്കാൻ സമസ്തയുമില്ല ലീഗുമില്ല സി പി എമ്മുമില്ല  (9 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (17 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends