എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സിയില്‍ ലീവ് വേക്കന്‍സിയില്‍ നിയമിക്കാന്‍ ധാരണയായി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സിയില്‍ ലീവ് വേക്കന്‍സിയില്‍ നിയമിക്കാന്‍ ധാരണയായി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ, സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന, ഒന്നര മാസത്തിലധികം നീണ്ട, സമരം എംപാനല്‍ ജീവനക്കാര്‍ അവസാനിപ്പിച്ചു. നേരത്തെ, ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സിയില്‍നിന്നു പിരിച്ചുവിട്ടത്. ലീവ് വേക്കന്‍സിയിലേക്ക് എംപാനല്‍ ജീവനക്കാരുടെ പാനല്‍ തയ്യാറാക്കാന്‍ കെ.എസ്.ആര്‍.ടി.സി: എം.ഡിക്കു മന്ത്രി നിര്‍ദേശം നല്‍കി.
സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന ദിവസം എംപാനലിലുള്ളവര്‍ക്കു ജോലിക്കു കയറാമെന്ന തരത്തില്‍ താല്‍ക്കാലിക ക്രമീകരണമാണ് ഇപ്പോഴുണ്ടാക്കുന്നത്. നിയമവശം പരിശോധിച്ചശേഷം മറ്റുള്ളവരുടെ കാര്യം പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചതായി എംപാനല്‍ ജീവനക്കാരുടെ കൂട്ടായ്മ അറിയിച്ചു.
അവധിയിലുള്ള ഏതാണ്ട് 1300 ജീവനക്കാര്‍ക്കു പകരമായി എംപാനലുകാരെ നിയമിക്കും. അവധിയിലുള്ള 800 പേര്‍ സ്ഥിരം ജീവനക്കാരാണ്. അപകടത്തെത്തുടര്‍ന്നാണ് 400 പേര്‍ മെഡിക്കല്‍ അവധിയിലുള്ളത്. കോടതി നിര്‍ദേശത്തെത്തുടര്‍ന്നു പി.എസ്.സി. നിയമനം ലഭിച്ച് പുതുതായെത്തിയ കണ്ടക്ടര്‍മാരില്‍ 100 പേര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന പതിവുമുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























