Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇളക്കിമറിച്ച് കുമ്മനം... ഗവര്‍ണര്‍ സ്ഥാനം രാജിവച്ചതോടെ മാളത്തില്‍ ഒളിച്ചിരുന്ന ട്രോളന്‍മാര്‍ വീണ്ടും രംഗത്തേയ്ക്ക്; കുമ്മനം വന്നതോടെ മത്സരം കടുത്ത് തിരുവനന്തപുരം; വോട്ട് മറിച്ച് കാലുവാരിയേക്കുമെന്ന ആശങ്കയുള്ളതിനാല്‍ കുമ്മനത്തിന്റെ പ്രചാരണം ബി.ജെ.പി. ദേശീയ നേതൃത്വം ഏറ്റെടുക്കുന്നു

09 MARCH 2019 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

ട്രോളന്‍മാരുടെ ഇഷ്ട തോഴനാണ് കുമ്മനം രാജശേഖരന്‍. കുമ്മനം തൊട്ടതും പിടിച്ചതുമെല്ലാം ട്രോളാക്കി മാറ്റുക എന്ന തന്ത്രമാണ് ട്രോളന്‍മാര്‍ പയറ്റിയത്. എന്നാല്‍ വേദനിക്കുമ്പോഴും സൗമ്യനായ കുമ്മനം അതാസ്വദിക്കുകയാണ് ചെയ്തിരുന്നത്. അതില്‍ ഏറ്റവും പ്രധാനമായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം ഇരുന്നത്. ഈയൊരു ട്രോള്‍ പേടിച്ചാണ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് താന്‍ പങ്കെടുക്കാത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞത് ഓര്‍ക്കുക. ഈ ട്രോളിന് നേതൃത്വം നല്‍കിയത് സിപിഎം അണികളായ ട്രോളന്‍മാര്‍ എന്ന് എടുത്ത് പറയേണ്ടതാണ്. എന്തിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള മനോരമ പത്രത്തിന്റെ സ്വന്തം ചാനലായ മനോരമ ന്യൂസിന് പോലും കുമ്മനം മിസോറാം ഗവര്‍ണറായപ്പോള്‍ പറയേണ്ടി വന്നു ഇത് ട്രോളല്ലെന്ന്.

അങ്ങനെ കുമ്മനം ഗവര്‍ണറായി പോയതോടെ അദ്ദേഹത്തിന്റെ പദവിയെ മാനിച്ച് ട്രോളര്‍മാര്‍ വാല് ചുരുട്ടി. എന്നാല്‍ കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിക്കുമെന്നായപ്പോള്‍ സിപിഎം ട്രോളര്‍മാര്‍ കടുകട്ടിയോടെ വീണ്ടുമെത്തി. എന്നാല്‍ രണ്ട് നെഗറ്റീവുകള്‍ ചേര്‍ന്ന് പോസിറ്റീവ് ആകുന്നതുപോലെ കുമ്മനത്തിനെതിരായുള്ള ട്രോളുകള്‍ അദ്ദേഹത്തിന് വന്‍ പബ്ലിസിറ്റി ലഭിക്കുമെന്നാണ് അറിയുന്നത്. ഇത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടി അണികള്‍ക്ക് സിപിഎം രഹസ്യ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കുമ്മനത്തെ ട്രോളുന്നത് അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കും. നമ്മുടെ ചെലവില്‍ കുമ്മനത്തിന് പബ്ലിസിറ്റി നേടിക്കൊടുക്കാതെ നമ്മുടെ സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടിയുള്ള പ്രചരണം നടത്തണം. ഇതോടെ ഇലക്ഷന്‍ കഴിയും വരെ കുമ്മനത്തിനെതിരായ ട്രോളുകള്‍ കുറയുമെന്നാണ് കരുതുന്നത്.

അതേസമയം കുമ്മനം രാജശേഖരനെ തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയാക്കുന്ന ബി.ജെ.പി. ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ പ്രചാരണച്ചുമതലയും നേരിട്ട് ഏറ്റെടുക്കും. സംസ്ഥാന നേതാക്കള്‍ക്കിടയിലെ ചേരിപ്പോരും ശബരിമല വിഷയത്തില്‍നിന്നു പരമാവധി നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന വിലയിരുത്തലുമാണു കാരണം.


തിരുവനന്തപുരത്തു മത്സരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള താല്‍പ്പര്യപ്പെടുകയും കുമ്മനത്തെ കൊണ്ടുവരേണ്ടതില്ലെന്നു പറയുകയും ചെയ്തതോടെ, അവരുടെ സഹകരണം പ്രതീക്ഷിക്കേണ്ടെന്നു വി. മുരളീധരപക്ഷം ദേശീയ നേതൃത്വത്തെ അറിയിച്ചു. ശബരിമല സമരം പരാജയപ്പെടാന്‍ കാരണം മുരളീധരപക്ഷത്തിന്റെ നിസഹകരണമാണെന്ന് എതിര്‍വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ ചുമതല ദേശീയ നേതൃത്വം നേരിട്ട് ഏറ്റെടുത്തത്. വോട്ട് മറിച്ച് കാലുവാരിയേക്കുമെന്ന ആശങ്കയാണു കാരണം.

കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെയും നേരിട്ടുള്ള തീരുമാനമാണ്. ആര്‍.എസ്.എസ്. സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണപിന്തുണയുമുണ്ട്. തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കുമ്മനമാണു മുന്നിലെത്തിയത്. പ്രചാരണത്തിനായി മോഡിക്കും അമിത് ഷായ്ക്കും പുറമേ മന്ത്രിമാരായ നിര്‍മലാ സീതാരാമനും സ്മൃതി ഇറാനിയും രാജ്‌നാഥ് സിങ്ങുമൊക്കെ തലസ്ഥാനത്തെത്തും.

സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നടത്തിയ സര്‍വേയില്‍ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനു വലിയ സ്വീകാര്യത ലഭിച്ചു. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ചില്ലെങ്കില്‍ ശ്രീധരന്‍ പിള്ളയെയോ എം.ടി. രമേശിനെയോ ഇറക്കും. അങ്ങനെയായാല്‍ കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദത്തിലെത്തും. സ്ഥാനാര്‍ഥിയായി കുമ്മനവും മാരാര്‍ജി ഭവന്റെ അധിപനായി സുരേന്ദ്രനും എത്തുമെന്ന പ്രചാരണം സംസ്ഥാനത്തു ബി.ജെ.പിക്കു പുത്തനുണര്‍വായി.

തിരുവനന്തപുരത്തു ജയിച്ചേപറ്റൂ എന്നാണു ഷായുടെ കര്‍ശനനിര്‍ദേശം. പ്രചാരണത്തിന് ആവശ്യപ്പെടുന്ന എന്തും നല്‍കും. വോട്ടര്‍മാരുടെ ട്രെന്‍ഡ് അപ്പപ്പോള്‍ അറിയിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തി. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനു മുമ്പേ ചുവരെഴുത്തും തുടങ്ങി. അതോടൊപ്പം, ബി.ജെ.പിയെ തോല്‍പ്പിക്കാതിരിക്കാന്‍ ഇടത്, വലത് മുന്നണികള്‍ വോട്ട് മറിക്കാനുള്ള സാധ്യത തുറന്നുകാട്ടും.

ശശി തരൂരിനു വേണ്ടി വോട്ട് മറിക്കാന്‍ നിശ്ചയിച്ചുതന്നെയാണ് എം.എല്‍.എയായ സി. ദിവാകരനെ ഇടതുപക്ഷം എതിരാളിയാക്കിയതെന്നു പ്രചരിപ്പിക്കും. പകരം തൃശൂരില്‍ സി.പി.ഐയുടെ രാജാജി മാത്യു തോമസിനെ കോണ്‍ഗ്രസ് സഹായിക്കുമെന്നുമുള്ള പ്രചാരണവും നടത്തും. കഴിഞ്ഞ തവണ ഒ. രാജഗോപാലിനു തിരിച്ചടിയായ തീരദേശത്ത് വോട്ടുറപ്പിക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (16 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (17 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (27 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (43 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (56 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends