പൂട്ടിയ മൂന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വീണ്ടും തുറക്കാന്‍ സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കി

പൂട്ടിപ്പോയ മൂന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വീണ്ടും തുറക്കാന്‍ സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കി. ട്രാവന്‍കൂര്‍ എന്‍ജിനിയറിങ് കോളേജ് ഓയൂര്‍, പി എ അസീസ് കോളേ ജ് ഓഫ് എന്‍ജിനിയറിങ് ആന്‍ ഡ് ടെക്‌നോളജി തിരുവനന്തപുരം, കെ വി എം എന്‍ജിനിയറിങ് കോളേജ് ചേര്‍ത്തല എന്നിവയാണ് വീണ്ടും തുറക്കാന്‍ അനുമതി തേടിയത്.
പുതിയ കോളേജുകള്‍ എന്ന നിലയില്‍ അഫിലിയേഷന്‍ പൂര്‍ത്തിയാക്കിവേണം തുറക്കാന്‍. അടിസ്ഥാന സൗകര്യവും അധ്യാപകരുമുണ്ടോയെന്ന് സിന്‍ഡിക്കറ്റിന്റെ നാലംഗ ഉപസമിതി പരിശോധിച്ച് വിലയിരുത്തുകയും ചെയ്യും. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് അടച്ചുപൂട്ടാന്‍ അനുമതി തേടിയത് യോഗം പരിഗണിച്ചില്ല. ഈ വര്‍ഷം പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് കോളേജുകളില്‍നിന്ന് അപേക്ഷ സ്വീകരിക്കാനും തീരുമാനിച്ചു. ബാച്ചിലര്‍ ഓഫ് ഡിസൈന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ഏതുതരം കോഴ്‌സും ആരംഭിക്കാനുള്ള അപേക്ഷ കോളേജുകളില്‍നിന്ന് സ്വീകരിക്കാനും തീരുമാനിച്ചു. സര്‍വകലാശാലാ ബജറ്റും സിന്‍ഡിക്കറ്റ് യോഗം പാസാക്കി. ഡിപ്പാര്‍ട്‌മെന്റുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി ഈ വര്‍ഷം ഏതാനും സെന്ററുകള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പറയുന്നു.
കാലാവധി പൂര്‍ത്തിയായ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എസ് ഷാബു പിരിഞ്ഞു. പകരം റിസര്‍ച്ച് ഡീന്‍ ഡോ. വൃന്ദ വി നായര്‍ക്ക് പരീക്ഷാ കണ്‍ട്രോളറുടെ ചുമതല നല്‍കി. ഹൈക്കോടതിയില്‍ സര്‍വകലാശാലയുടെ സ്റ്റാന്‍ഡിങ് കോണ്‍സലായി എല്‍വിന്‍ പീറ്ററിനെ നിയമിക്കാനും തീരുമാനിച്ചു.
"
https://www.facebook.com/Malayalivartha

























