Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അറിയണം ഇവരാണെന്ന്.... കോണ്‍ഗ്രസിലും ബിജെപിയിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തര്‍ക്കം നടക്കവെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

09 MARCH 2019 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

കേരളത്തില്‍ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ സിപിഎമ്മും സിപിഐയും ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ സീറ്റിലും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളേയാണ് നിര്‍ത്തിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനേയും ബിജെപിയേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. അവര്‍ക്കും ഇതുപോലെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ട അവസ്ഥയാണുള്ളത്.


പി സതീഷ്ചന്ദ്രന്‍ (കാസര്‍കോട്)


എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി സതീഷ്ചന്ദ്രന്‍. രണ്ടുതവണ തൃക്കരിപ്പൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. പത്തുവര്‍ഷം സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായിരുന്നു. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ നേതൃനിരയിലെത്തി.

പി കെ ശ്രീമതി (കണ്ണൂര്‍)


സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷററുമാണ് പി കെ ശ്രീമതി. 2001ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. 2006ല്‍ ആരോഗ്യമന്ത്രിയായി. 2014ല്‍ കണ്ണൂരില്‍നിന്ന് ലോക്‌സഭലാംഗമായി. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം അധ്യാപകപരിശീലനം നേടി.

പി ജയരാജന്‍ (വടകര)

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി ജയരാജന്‍. ആര്‍എസ്എസ് കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി. ഐആര്‍പിസിയെന്ന സാന്ത്വനപരിചരണ പ്രസ്ഥാനത്തെ ലോകം ശ്രദ്ധിക്കുന്ന ജനകീയതയിലേക്ക് വളര്‍ത്തി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി. കേരള നിയമസഭയുടെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടി മൂന്നുതവണ കൂത്തുപറമ്പില്‍നിന്ന് നിയമസഭാംഗമായി.


പി പി സുനീര്‍ (വയനാട്)

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പി പി സുനീര്‍ എല്‍ഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനറുമാണ്. 2011 മുതല്‍ 2018വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പൊന്നാനി താലൂക്കിലെ മഞ്ചേരിയില്‍ ജനിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്ത നരംഗത്ത് സജീവമായി. രണ്ടുതവണ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു.

എ പ്രദീപ്കുമാര്‍ (കോഴിക്കോട്)

പതിമൂന്നുവര്‍ഷമായി കോഴിക്കോട്‌നോര്‍ത്ത് മണ്ഡലത്തിലെ എംഎല്‍എഎന്ന നിലയില്‍ ജില്ലയ്ക്കാകെ സുപരിചിതനാണ് എ പ്രദീപ്കുമാര്‍ (53). നാദാപുരം ചേലക്കാട് സ്വദേശിയാണ്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവവഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും നേതൃപാടവം തെളിയിച്ചു.

വി പി സാനു (മലപ്പുറം)

എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായ വി പി സാനു (30) സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. എംഎസ്ഡബ്ല്യു, എംകോം ബിരുദധാരി. കുറ്റിപ്പുറം ഗവ. എച്ച്എസ്എസില്‍ എട്ടാംതരത്തില്‍ പഠിക്കവെ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായി. ദേശീയതലത്തില്‍ ഉജ്വലമായ നിരവധി വിദ്യാര്‍ഥിസമരങ്ങള്‍ക്കും ക്യാമ്പയിനുകള്‍ക്കും നേതൃപരമായ പങ്കുവഹിച്ചു.

പി വിഅന്‍വര്‍ (പൊന്നാനി)

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പി വിഅന്‍വര്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായത്. 2005ല്‍ ഡെമോക്രാറ്റിക് ഇന്ദിരകോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ ഡിഐസിയുടെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി. പിന്നീട് കരുണാകരന്‍ തിരിച്ചു പോയെങ്കിലും അന്‍വര്‍ സ്വതന്ത്ര നിലപാടെടുത്ത് മാറിനിന്നു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന അന്‍വര്‍ 2016ല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ 11,504 വോട്ടിന് തോല്‍പ്പിച്ച് ഉജ്വല വിജയം നേടി.

എം ബി രാജേഷ് (പാലക്കാട്)

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ എം ബി രാജേഷ് 2009ലും 2014ലുംപാര്‍ലമെന്റിലേക്ക് വിജയിച്ചു. ആദ്യംലഭിച്ച ഭൂരിപക്ഷം, രണ്ടാമത് വിജയിക്കുമ്പോള്‍ ഒരുലക്ഷത്തിലധികമായി ഉയര്‍ത്തി. പാര്‍ലമെന്റില്‍ മികച്ച പ്രകടനത്തിന് നിരവധി അംഗീകാരം ലഭിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് എത്തി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവുംകരസ്ഥമാക്കി.

ഡോ. പി.കെ. ബിജു (ആലത്തൂര്‍)

ഡോ. പികെ ബിജു എസ്എഫ്‌ഐയിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2008ല്‍ അഖിലേന്ത്യ പ്രസിഡന്റായി. 2012ല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. 2009ലും 2014ലും ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി. കാര്‍ഷിക മേഖലയിലെ നിരവധി വിഷയങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പരിഹാരം കണ്ടു. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ജനനം.എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി.

രാജാജി മാത്യു തോമസ് (തൃശൂര്‍)

രാജാജി മാത്യു തോമസ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപര്‍, മീഡിയ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 12ാം കേരള നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. ലോക യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഫിലോസഫിയില്‍ ബിരുദം നേടി. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും പഠിച്ചു.

ഇന്നസെന്റ് (ചാലക്കുടി)

2014ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി 13,854 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്നസെന്റ് ചാലക്കുടി മണ്ഡലത്തിന്റെ എംപിയായി. പലാര്‍ലമെന്റില്‍ രാസവളം, വിവരവിനിമയ സമിതികളില്‍ അംഗമാണ്. 110 ശതമാനം എംപി ഫണ്ട് പദ്ധതികള്‍ക്ക് ഭരണാനുമതി വാങ്ങിയ എംപിയലായി കൈയടി നേടി. 1750 കോടി രൂപയുടെ വികസനം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ചു.

പി. രാജീവ് (എറണാകുളം)

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി പത്രാധിപര്‍ എന്നീ ചുമതലകള്‍ വഹിക്കുകയാണ് പി രാജീവ്. 2009ല്‍ രാജ്യസഭാംഗം. രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. രാജ്യസഭ യെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി. എംപിയായിരിക്കെ വിവിധ രംഗങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ രാഷ്ട്രീയത്തിനതീതമായ അംഗീകാരം നേടി. എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായി. കേരള ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന പി രാജീവ്, പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.

അഡ്വ. ജോയ്‌സ് ജോര്‍ജ് (ഇടുക്കി)

മലയോര മേഖലകളുടെ ഭൂപ്രേശ്‌നങ്ങളുയര്‍ത്തി നടത്തിയ സമരത്തിലെ നായകനായ അഡ്വ. ജോയ്‌സ് ജോര്‍ജ് 2014ല്‍എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് പാര്‍ലമെന്റ് അംഗമായി. മണ്ഡലത്തില്‍ 4750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 16 വര്‍ഷം അഭിഭാഷക വൃത്തി.

വി.എന്‍ വാസവന്‍ (കോട്ടയം)

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ് വി.എന്‍ വാസവന്‍. സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗവും റബ്‌കോ മുന്‍ ചെയര്‍മാനുമാണ്. എസ്എഫ്‌ഐയിലൂടെ സംഘടന രംഗത്തെത്തി. 2006ല്‍ കോട്ടയത്തെ പ്രതിനിധാനം ചെയ്ത് എംഎല്‍എ യായി. കോട്ടയത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമലായ 'അഭയം' ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കാന്‍ മുന്‍കൈയെടുത്തു.

ചിറ്റയം ഗോപകുമാര്‍ (മാവേലിക്കര)

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ചിറ്റയം ഗോപകുമാര്‍ നിലവില്‍ അടപൂര്‍ എംഎല്‍എയാണ്. 2011ല്‍ അടൂരിന്റെ എംഎല്‍എയായപ്പോള്‍ 607 വോട്ടായിരുന്നു ഭൂരിപക്ഷം. 2016ല്‍ ഭൂരിപക്ഷം 25,460 വോട്ടായി വര്‍ധിച്ചു. കുറഞ്ഞ കലാലയളവില്‍ 500 കോടിയുടെ വികസനപദ്ധതികള്‍ അടൂരിന് സമ്മാനിച്ചു. ബാലവേദിയില്‍ തുടങ്ങി വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ മുഴുവന്‍ സമയ പൊതു പ്രവര്‍ത്തകനായി. നിയമസഭയില്‍ സിപിഐയുടെ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയാണ്.


ആരിഫ് (ആലപ്പുഴ)

യുഡിഎഫിന് മേല്‍ക്കൈയുണ്ടായിരുന്ന ജില്ലാ കൗണ്‍സില്‍ അരൂക്കുറ്റി ഡിവിഷന്‍ എസ്എഫ്‌ഐ നേതാവായിരിക്കേ പിടിച്ചെടുത്തു കൊണ്ടാണ് 1990ല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ആരിഫ് കന്നിയങ്കം കുറിച്ചത്. കെ ആര്‍ ഗൗരിയമ്മയെ 4650 വോട്ടിന് പരാജയപ്പെടുത്തി 2006ല്‍ ആദ്യമായി നിയമസഭയിലെത്തി. 2011ല്‍ ഭൂരിപക്ഷം 16,850 ആയും 2016ല്‍ 38,519 ആയും ഭൂരിപക്ഷം വര്‍ധിപ്പിച്ചു നല്‍കി. 1996 മുതല്‍ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.

വീണ ജോര്‍ജ് (പത്തനംതിട്ട)

ദൃശ്യമാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് 2016 നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്. കന്നിയങ്കത്തില്‍ കോണ്‍ഗ്രസിലെ ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്. കോളേജ് അധ്യാപികയായിരിക്കെ മാധ്യമരംഗത്തെത്തി. മലയാളം വാര്‍ത്താ ചാനലുകളിലെ ആദ്യ വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജാര്‍ജ്.


കെ.എന്‍ ബാലഗോപാല്‍ (കൊല്ലം)

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുന്‍ രാജ്യസഭാംഗവുമായ കെ.എന്‍ ബാലഗോപാല്‍, രണ്ടുതവണ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. എംകോമിന് ശേഷം എല്‍എല്‍എം ഒന്നാം ക്ലാസില്‍ വിജയിച്ച ബാലഗോപാല്‍, വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 2010ല്‍ രാജ്യസഭാംഗമായി. ലോക്പാല്‍ സെലക്ട്കമ്മിറ്റിയില്‍ സിപിഐ എം പ്രതിനിധിയായിരുന്നു.

എ സമ്പത്ത് (ആറ്റിങ്ങല്‍)

ആറ്റിങ്ങല്‍ മണ്ഡലത്തിലെ വികസന നായകന്‍ എ സമ്പത്ത് പലാര്‍ലമെന്റിലേക്ക് നാലാംതവണയാണ് ജനവിധി തേടുന്നത്. തുടര്‍ച്ചയായി മൂന്നാംതവണയും. കഴിഞ്ഞ തവണ 69,500 വോട്ടിന്റെ ഭൂരിപക്ഷം. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സമിതി അംഗം, ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ബാറില്‍ 31 വര്‍ഷമയി അഭിഭാഷകനാണ്.

സി ദിവാകരന്‍ (തിരുവനന്തപുരം)

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും നെടുമങ്ങാട് എംഎല്‍എയു
മാണ് സി ദിവാകരന്‍. കരുനാഗപ്പള്ളി മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ ജന പ്രതിനിധിയും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിയുമായിരുന്നു. എഐഎസ്എഫിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. കുറച്ചുകാലം അധ്യാപകനായും പ്രവര്‍ത്തിച്ചു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (19 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (20 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (30 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (59 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends