കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വടശേരിക്കര തെക്കുംമല പൊന്മേല്‍ ഓമനക്കുട്ടന്‍ (50), മകന്‍ മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഹരി (15) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
നീരൊഴുക്കു നിര്‍ത്തിയശേഷം നടത്തിയ തിരച്ചിലില്‍ രാത്രി പന്ത്രണ്ടരയോടെ 100 മീറ്റര്‍ താഴെ നിന്നു ഹരിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ വാഴക്കുന്നത്തു നിന്നാണ് ഓമനക്കുട്ടന്റെ മൃതദേഹം കണ്ടെടുത്തത്.
പിഐപി കനാലിന്റെ പുതമണ്‍ തുരങ്കത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണു കുളിക്കാന്‍ ഇറങ്ങിയത്.
നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും ഇരുവരെയും കാണാതായിരുന്നു. കനാലില്‍ ഒഴുക്കു ശക്തമായതിനാല്‍ ഇറങ്ങാനും കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഓമനക്കുട്ടന്റെ ഭാര്യ: സിന്ധു. വിഷ്ണു മറ്റൊരു മകനാണ്.
https://www.facebook.com/Malayalivartha

























