ഭാര്യയെ ഉപേക്ഷിച്ച നരേന്ദ്ര മോദി ശ്രീരാമന്‍: സതി അനുഷ്ടിക്കുന്നത് മോശം കാര്യമല്ല: ടിജി മോഹന്‍ദാസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ച ഭാര്യ യശോദ ബെന്നിനെ ശ്രീരാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീതയോട് താരതമ്യം ചെയ്യാനുള്ള തത്രപ്പാടിനിടെ സതി ആചാരം തെറ്റല്ലെന്ന് പ്രസ്താവിച്ച് ബിജെപിയുടെ ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസ്. 'സതി അത്ര മോശം ഏര്‍പ്പാടല്ല; തന്റെ പ്രാണനു വേണ്ടിയാകുമ്പോള്‍' എന്നായിരുന്നു മോഹന്‍ദാസിന്റെ പ്രസ്താവന.
യശോദ ബെന്നിന് പതിനൊന്നും നരേന്ദ്രമോദിക്ക് പതിമൂന്നും വയസ്സുള്ളപ്പോള്‍ നടന്ന വിവാഹത്തെക്കുറിച്ചാണ് മോഹന്‍ദാസ് നിരവധി ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്. അന്നും മോദിയുടെ മുഖത്ത് നിര്‍വ്വികാരതയുണ്ടായിരുന്നത് പറഞ്ഞുകൊണ്ടാണ് മോഹന്‍ദാസ് ട്വീറ്റുകള്‍ തുടങ്ങുന്നത്.
വിവാഹശേഷം എവിടേക്കെന്ന് പറയാതെ ഇറങ്ങുപ്പോകുമായിരുന്നു മോദിയെന്ന് യശോദാ ബെന്‍ ആത്മകഥനം ചെയ്യുന്നു. സ്ത്രീകളുടെ വികാരങ്ങള്‍ക്ക് വിലയില്ലാതിരുന്ന കാലത്തെ ഒരു സ്ത്രീയുടെ ജീവിതദുഃഖം മോദിയുടെ ജീവിതത്തിലൂടെ വിവരിക്കുകയാണ് മോഹന്‍ദാസ്.
മോദിയുടെ അമ്മയോട് യശോദ പരാതി പറയുന്നതും ടിജി മോഹന്‍ദാസ് വികാരനിര്‍ഭരമായ ഭാഷയില്‍ വിവരിക്കുന്നുണ്ട്. അപ്പോള്‍ അമ്മ തന്റെ മകനെ നന്നാക്കാന്‍ പെടുന്ന പാട് വിവരിക്കുകയാണ് ചെയ്യുന്നത്. രണ്ട് സ്ത്രീകള്‍ ഒരു പുരുഷന്‍ മൂലം പെട്ട പാട് വനിതാദിനത്തിനു തൊട്ടു മുമ്പായി വിവരിച്ച് സ്ത്രീകളോട് ഐക്യദാര്‍ഢ്യപ്പെടുകയായിരുന്നു ബിജെപിയുടെ കേരളത്തിലെ പ്രമുഖ ബുദ്ധിജീവിയായ മോഹന്‍ദാസ്.
ഈ വിവരണങ്ങള്‍ക്കൊടുവില്‍ 'പിയു നായര്‍' എന്ന ഹാന്‍ഡിലില്‍ നിന്നെത്തിയ ഒരു കമന്റിന് മറുപടിയായാണ് 'സതി അത്ര മോശം ഏര്‍പ്പാടല്ല; തന്റെ പ്രാണനു വേണ്ടിയാകുമ്പോള്‍' എന്ന കമന്റിട്ടത്. സോഷ്യല്‍ മീഡിയയില്‍ ഈ പ്രസ്താവന ചര്‍ച്ചയായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























