Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഹസ്യ സര്‍വേ ഫലം... ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് രഹസ്യ സര്‍വേ; കുമ്മനത്തെ തിരുവനന്തപുരത്ത് നിര്‍ത്തിയത് വെറുതേയല്ല; തിരുവനന്തപുരത്തെ സാധ്യതയെ കുറിച്ച് തികഞ്ഞ ആത്മവിശ്വാസം

10 MARCH 2019 09:26 AM IST
മലയാളി വാര്‍ത്ത

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് ബിജെ പി ദേശീയ തലത്തില്‍ നടത്തിയ രഹസ്യ സര്‍വേയില്‍ വ്യക്തമായതായി സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്മനത്തെ തന്നെ തിരുവനന്തപുരത്ത് രംഗത്തിറക്കാന്‍ നരേന്ദ്ര മോദി തീരുമാനിച്ചത്.

ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മത്സരമാണ് തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത്. വാരാണസി, കന്യാകുമാരി എന്നിവക്കൊപ്പം നരേന്ദ്രമോദിക്ക് മത്സരിക്കാന്‍ ബി ജെ പി പരിഗണിച്ച മണ്ഡലമാണ് തിരുവനന്തപുരം. മോഹന്‍ലാലിനെ മത്‌സരിപ്പിക്കാനും ആലോചിച്ച മണ്ഡലമാണ് തിരുവനന്തപുരം.

തിരുവനന്തപുരത്ത് ബി ജെ പിക്ക് ശക്തമായ അടിത്തറയുണ്ട് . 80ലധികം അംഗങ്ങള്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുള്ള പാര്‍ട്ടിയാണ് ബി ജെ പി. തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് ഒറ്റയ്ക്ക് ഭരിക്കുന്നത് ബിജെപിയാണ്. ബിജെപിക്ക് അപ്രമാദിത്വമുള്ള നഗരസഭയാണ് തിരുവനനന്തപുരം. ബി ജെ പിയുടെ സഹായമില്ലെങ്കില്‍ ഒരു പക്ഷേ തിരുവനന്തപുരത്ത് സിപിഎം ഭരണത്തില്‍ നിന്നും വീണു പോകാം. നഗരത്തിലെ പല കൗണ്‍സിലുകളും ഭരിക്കുന്നത് ബിജെപിയാണ്. തിരുവനന്തപുരത്തെ സാധ്യതയെ കുറിച്ച് ചോദിച്ചാല്‍ എല്ലാവരും തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.

മിസോറാം ഗവര്‍ണര്‍ പദവി രാജിവയ്ക്കാന്‍ നരേന്ദ്ര മോദി നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ തനിക്ക് ഗവര്‍ണര്‍ പദവി ഒഴിയണം എന്ന് കുമ്മനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. മിസോറാം ഗവര്‍ണറായി നിയമിതനായപ്പോഴും അദ്ദേഹം തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിനൊന്നും ഫലമുണ്ടായില്ല. ആര്‍ എസ് എസിന്റെ എതിര്‍പ്പ് മറി കടന്നാണ് കുമ്മനത്തെ ഗവര്‍ണറാക്കിയത്. അത് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കാന്‍ വേണ്ടിയായിരുന്നു. ശ്രീധരന്‍ പിള്ള വഴി ഇടഞ്ഞ് നില്‍ക്കുന്ന എന്‍ എസ് എസിനെ കൈയിലെടുക്കുകയായിരുന്നു നീക്കം. ശബരിമല പ്രക്ഷോഭത്തോടെ അതില്‍ ബിജെപി വിജയിച്ചു.

തിരുവനന്തപുരത്ത് ആദ്യം പരിഗണിച്ചത് ശ്രീധരന്‍ പിള്ളയെയായിരുന്നു. എന്നാല്‍ സര്‍വേയില്‍ ശ്രീധരന്‍ പിള്ള തീരെ താഴ്ന്ന അവസ്ഥയിലായിരുന്നു. ശശി തരൂരുമായി മത്സരിക്കുമ്പോള്‍ ശ്രീധരന്‍ പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ബിജെപി കരുതി. അതോടെയാണ് പട്ടികയില്‍ ഒന്നും രണ്ടും പേരുകാരായിരുന്ന മോഹന്‍ലാലിനെയും കുമ്മനത്തെയും പരിഗണിച്ചത്. മോഹന്‍ലാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ പിന്‍മാറി. രണ്ടാമത് പരിഗണിച്ചത് കുമ്മനത്തിനെയാണ്.

ബി ജെ പിക്കൊപ്പം കോണ്‍ഗ്രസും രഹസ്യ സര്‍വേ ദേശീയ തലത്തില്‍ നടത്തിയിട്ടുണ്ട്. അതിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബി ജെ പിക്ക് തിരുവനന്തപുരം സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള സര്‍വേ ഫലങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

കുമ്മനത്തിന്റെ വ്യകതിപരമായ സവിശേഷതകളാണ് അദ്ദേഹത്തെ മണ്ഡലത്തില്‍ ശ്രദ്ധേയനാക്കുന്നത്. തിരുവനന്തപുരത്ത് പ്രമാണിത്വമുള്ള മൂന്നു സഭകളുമായി അടുത്ത ബന്ധം കുമ്മനത്തിനുണ്ട്. ലത്തീന്‍, മലങ്കര, സി എസ് ഐ സഭകളാണ് അവ. അവയുടെ അധ്യക്ഷന്‍മാരുമായും കുമ്മനം മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. സഭകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധത്തിനിടയിലെ പാലമാണ് കുമ്മനം. എന്‍ എസ് എസുമായും എസ് എന്‍ഡി പിയുമായും കുമ്മനം പുലര്‍ത്തുന്ന സ്‌നേഹബന്ധം വിവരണാതീതമാണ്. അതു കൊണ്ടു തന്നെ കുമ്മനം തിരുവനന്തപുരം കയറും എന്ന തന്നെ വിശ്വസിക്കപ്പെടുന്നു

നാടാര്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കുമ്മനത്തിന് കഴിഞ്ഞാല്‍ വിജയം ഉറപ്പിക്കാം. അതിനുള്ള പുതുതന്ത്രം മെനയുകയാണ് ബിജെപി. അത് സ്വന്തം പോക്കറ്റിലാക്കാനുള്ള ശ്രമങ്ങള്‍ കുമ്മനം നടത്തുന്നുണ്ട്. ബി ജെ പി അതിന്റെ മുന്‍ നിരയിലുണ്ട്. കുമ്മനം ജയിക്കുകയും കേന്ദ്രത്തില്‍ എന്‍ ഡി എ അധികാരത്തിലെത്തുകയും ചെയ്താല്‍ അദ്ദേഹം കേന്ദ്രമന്ത്രിമാകുമെന്ന കാര്യത്തിലും തര്‍ക്കമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (21 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (55 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends