മുഖത്ത് രക്തം വാര്‍ന്നൊലിച്ച നിലയിൽ, ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകൾ, തലയിൽ ആഴത്തിലുള്ള മുറിവ്; എറണാകുളം പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്- പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

എറണാകുളം പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണം കാരണം വ്യക്തമായി. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് വ്യക്തമായി. ആന്തരിക രക്തസ്രാവം മൂലമാണ് യുവാവിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും സ്ഥിരീകരിച്ചു.ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും കണ്ടെത്തി.
ചക്കരപ്പറമ്ബില്‍ ഇലക്‌ട്രിക്കല്‍ ജോലി ചെയ്യുന്ന ജിബിന്‍ വര്‍ഗീസിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ജിബിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. ജിബിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മൃതദേഹത്തിന് അരികില്‍ കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ പ്രഭാത സവാരിക്ക് പോയവരാണ് മൃതദേഹം കണ്ടത്. ബെര്‍മുഡയും ഷര്‍ട്ടും ധരിച്ച യുവാവിന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവും പുറത്ത് പരിക്കുകളുമുണ്ടായിരുന്നു. മുഖത്ത് രക്തം വാര്‍ന്നൊലിച്ച നിലയിലായിരുന്നു. സ്‌കൂട്ടര്‍ മറിഞ്ഞ് കിടന്നുവെങ്കിലും കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. അപകടമല്ലെന്നാണ് പോലീസിന്റെ നിഗമനം.
ജിബിന്റെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് വിശദമായ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി വാഴക്കാലയിലുള്ള ഒരു വീട്ടില്‍ ജിബിന്‍ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























