Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ലാദന്റെ വഴിയേ അന്ത്യയാത്ര... ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെടുമ്പോള്‍ യുഎസ് ഇല്ലാതാക്കിയത് ഒരു തലമുറയെ തകര്‍ത്ത കൊടും ഭീകരന്‍; ഇറാഖിലെയും സിറിയയിലെയും പ്രധാന പ്രദേശങ്ങളെല്ലാം കീഴടക്കി കിരീടം വയ്ക്കാത്ത രാജാവായി ബഗ്ദാദി വിലസിയപ്പോള്‍ ലോകം ഒന്നാകെ വിറച്ചു

28 OCTOBER 2019 10:49 AM IST
മലയാളി വാര്‍ത്ത

ഭീകരസംഘടന ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി (48) കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചു കഴിഞ്ഞു. സിറിയയില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ സൈനിക നടപടിക്കൊടുവില്‍, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തില്‍ ബഗ്ദാദിയുടെ ഒളിത്താവളം യുഎസ് വളയുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍, സ്വയം നടത്തിയ സ്‌ഫോടനത്തില്‍ ബഗ്ദാദിയും 3 കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടതായി ടിവി സന്ദേശത്തില്‍ ട്രംപ് പറഞ്ഞു.

വളരെ തന്ത്രപരമായാണ് ബഗ്ദാദിയെ അമേരിക്ക കുരുക്കിയത്. ബഗ്ദാദിയുടെ ഒളിയിടത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ അമേരിക്കന്‍ സേനയ്ക്ക് കൈമാറിയത് ഇറാഖ് രഹസ്യാന്വേഷണ ഏജന്‍സിയാണ്. ബാഗ്ദാദിയെ കണ്ടെത്താന്‍ ഒരു വര്‍ഷമായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിരുന്നു. ഈ സംഘങ്ങള്‍ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കന്‍ കമാന്‍ഡോകള്‍ ഒളിയിടം കണ്ടെത്തിയതും ആക്രമണം നടത്തിയതും. എട്ടു വര്‍ഷം മുന്‍പ് ഉസാമ ബിന്‍ ലാദനെ ഉന്മൂലനം ചെയ്യാന്‍ യുഎസ് സൈന്യം നടപ്പാക്കിയ 'ഓപ്പറേഷന്‍ ജെറോനിമോ'യെ ഓര്‍മിപ്പിച്ചു സിറിയയിലെ ആക്രമണവും. അമേരിക്കയുടെ ഓപ്പറേഷന്‍ ഒബ്‌ളിട്രേഷന്‍ ഒടുവില്‍ ബാഗ്ദാദിയേയും വധിക്കുകയായിരുന്നു.

ഐഎസിന്റെ ഭീകരത പടര്‍ന്നു പന്തലിച്ചത് വടക്കന്‍ സിറിയ മുതല്‍ ഇറാഖിലെ മൊസൂള്‍ വരെ നീളുന്ന ടൈഗ്രിസ്, യൂഫ്രട്ടിസ് നദീതടത്തിലാണ്. ഈ പ്രദേശത്തെ ലക്ഷക്കണക്കിനു ജനങ്ങളെ ഐഎസിന്റെ തടവിലാക്കിയാണ് 2014ല്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി തന്റെ ഭരണകൂടം പ്രഖ്യാപിച്ചത്. ഏറ്റവും ശക്തിയാര്‍ജിച്ച സമയം ഐഎസിന്റെ നിയന്ത്രണം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു സമീപം വരെയെത്തി. 34,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള പ്രദേശത്ത് പൂര്‍ണ നിയന്ത്രണം. ഇതിനൊപ്പം അനുഭാവികളും സ്ലീപ്പര്‍ സെല്ലുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഐഎസ് വല നീണ്ടു. ഇത് ഇറാഖിനും ഭീതിയായി. ഇത് മനസ്സിലാക്കിയാണ് ഇറാഖും അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്നത്. ഇങ്ങനെ ഇറാഖില്‍ ജനിച്ച ബഗ്ദാദിയെ ഇല്ലാതാക്കാനുള്ള യുദ്ധത്തില്‍ ഇറാഖും നിര്‍ണ്ണായക പങ്കുവഹിച്ചു.

ബഗ്ദാദിയുടെ ജീവിതം കൗതുകമുളവാക്കുന്നതാണ്. കാഴ്ചശക്തി കുറവായതിനാല്‍ സൈന്യത്തില്‍ ചേരാന്‍ പറ്റാതിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി പിന്നീട് അല്‍ ഖായിദയില്‍ ചേര്‍ന്നു. ഒടുവില്‍ അല്‍ ഖായിദയേക്കാള്‍ ലോകത്തെ ഭയപ്പെടുത്തിയ ഐഎസിനു രൂപം നല്‍കി. ഇറാഖിലെയും സിറിയയിലെയും പ്രധാന പ്രദേശങ്ങളെല്ലാം കീഴടക്കി അതിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1971ല്‍ ഇറാഖിലെ സമാരയിലായിരുന്നു ജനനം. യുഎസിന്റെ ഇറാഖ് അധിനിവേശകാലത്ത് 2003ല്‍ ബഗ്ദാദി പിടിയിലായതായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം മോചിതനായി. ബഗ്ദാദി പടിപടിയായി വളര്‍ന്ന് 2010ല്‍ അല്‍ ഖായിദയുടെ ഇറാഖ് മേഖലാ കമാന്‍ഡറായി. അല്‍ ഖായിദയുടെ ഈ വിഭാഗമാണു പിന്നീട് ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ അഥവാ ഐഎസ്‌ഐഎസ് ആയി വളര്‍ന്നത്. യുഎസ് 2011ല്‍ ബഗ്ദാദിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജീവനോടെയോ അല്ലാതെയോ പിടികൂടിയാല്‍ ഒരു കോടി ഡോളറും വാഗ്ദാനം ചെയ്തു. 2016ല്‍ തുക രണ്ടരക്കോടി ഡോളറായി വര്‍ധിപ്പിച്ചു.

ബാഗ്ദാദിയെ വധിക്കാന്‍ യു.എസ്. പ്രത്യേക കമാന്‍ഡോകള്‍ നടത്തിയ ഓപ്പറേഷന്റെ നടുക്കത്തിലാണ് സമീപത്ത് താമസിക്കുന്നവര്‍. രാത്രിയോടെയാണ് യു.എസ്. കമാന്‍ഡോവിഭാഗം ഓപ്പറേഷന്‍ ആരംഭിച്ചത്. ആക്രമണശബ്ദം കേട്ടാണ് സ്ഥലത്ത് ആളുകൂടിയത്. ഹെലികോപ്റ്ററില്‍ വീടും പുറത്തുണ്ടായിരുന്ന കാറും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ടു. അവസാനം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് സമീപത്ത് രഹസ്യമായി താമസിച്ചത് ബഗ്ദാദിയാണെന്ന് അറിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (41 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (45 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (1 hour ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (1 hour ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (2 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (2 hours ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (3 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (3 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (3 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (3 hours ago)

Malayali Vartha Recommends