Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...


മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് മുന്നറിയിപ്പ്...


മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

വാളയാര്‍ കേസ്... പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വാതോരാതെ സംസാരിക്കുന്നവര്‍ എത്ര പേര്‍ ഈ കേസിലെ വിധി പഠിച്ചിട്ടുണ്ട് ?

28 OCTOBER 2019 07:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...

മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...

മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വാതോരാതെ സംസാരിക്കുന്നവര്‍ എത്ര പേര്‍ ഈ കേസിലെ വിധി പഠിച്ചിട്ടുണ്ട് ?. കേസിന്റെ ഏതു ഘട്ടത്തില്‍ സിപിഐ(എം) ഇടപെടല്‍ ഉണ്ടായി എന്നാണ് ഇവര്‍ ആരോപിക്കുന്നത് ?.

വാളയാര്‍ കേസിലെ വിധിയും സാക്ഷികളുടെ മൊഴിയും ഞാന്‍ വായിച്ചിട്ടില്ല. പോലീസ് അന്വോഷണം നടത്തി കോടതിയിലെത്തിച്ച സാക്ഷികള്‍ കോടതിയില്‍ വെച്ച് കൂറുമാറിയിട്ടുണ്ടോ എന്നും അറിയില്ല. അതിനാല്‍ വിധിയെക്കുറിച്ചൊന്നും ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. കേസിനെ കുറിച്ച് അഡ്വ.ടി.കെ.സുരേഷിന്റെ കുറിപ്പ്:

കുറിപ്പിന്റെ പൂര്‍ണരൂപം...

വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയാണ്. അത് കേരള മനസാക്ഷിയെത്തന്നെ ഞെട്ടിച്ചതുമാണ്.

കുറ്റവാളികളും, അവരെ നിയമവിരുദ്ധമായി സഹായിച്ചവരുണ്ടെങ്കില്‍അവരും, എത്ര ഉന്നതരായാലും രക്ഷപ്പെട്ടുകൂടാ..

ഒരു പെണ്‍കുഞ്ഞിനും.. അവരുടെ മാതാപിതാക്കള്‍ക്കും പ്രബുദ്ധ കേരളത്തില്‍ ഈ ദുര്‍ഗതി വന്നുകൂടാ

വാളയാര്‍ അട്ടപ്പള്ളത്ത് ഒമ്ബത് വയസ്സും പതിമൂന്നും വയസുമുള്ള സഹോദരിമാരായ പെണ്‍കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായത്.

ആ കേസിലാണ് തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് POCSOകോടതി പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.

ക്രിമിനല്‍ കേസ് നടത്തിപ്പില്‍ ഏറ്റവും പ്രധാനമായി രണ്ട് ഘട്ടങ്ങളാണ് ഉള്ളത്.
1 ) FlR  റജിസ്റ്റര്‍ ചെയ്ത് കേസ്

അന്യേഷണമാരംഭിച്ച്, സാക്ഷിമൊഴികളെടുത്ത്, തെളിവുകള്‍ ആകാവുന്നത്ര ശേഖരിച്ച് , പ്രതികളെ കണ്ടെത്തി പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച്, ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച്, പഴുതടച്ച് കുറ്റപത്രം ഫയല്‍ ചെയ്യുന്നതു വരെയുള്ള Investigation ഘട്ടം.

2) പോലീസ് നടത്തിയ Investigation ന്റെ ആകെ തുകയായ ചാര്‍ജ് ഷീറ്റ് ,അഥവാ കുറ്റപത്രം, സാക്ഷികളെ
ഹാജരാക്കിയും മറ്റ് ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കിയും പ്രതിചേര്‍ത്തവര്‍ തന്നെയാണ് കുറ്റപത്രത്തില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ചെയ്തത് എന്ന് സംശയത്തിനിടയില്ലാത്ത വിധം തെളിയിക്കുന്ന Trial (വിചാരണ) ഘട്ടം ..

ഇതില്‍ ആദ്യഘട്ടത്തില്‍ അന്യേഷണ ഉദ്യോഗസ്ഥനും , വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂട്ടറും മികവു തെളിയിക്കേണ്ടതുണ്ട്.

POCSOകോടതിയിലെ വിചാരണകള്‍ മിക്കവാറും In camera(അടച്ചിട്ട കോടതി മുറിയില്‍) പ്രൊസീഡിങ്ങ്‌സ് ആയിരിക്കും. സാക്ഷികള്‍ക്ക് നിര്‍ഭയമായി മൊഴി കൊടുക്കാനുള്ള സാഹചര്യങ്ങള്‍ POCSO കോടതിയിലുണ്ട്.

എന്നാല്‍ ഈ സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും, കുറ്റകൃത്യത്തെ പ്രതികളുമായി ബന്ധപ്പെടുത്തുന്നതിലെ സുപ്രധാന സാക്ഷികള്‍ കോടതിയില്‍ വെച്ച് കൂറുമാറിയാല്‍, പോലീസും പ്രോസിക്യൂഷനും കൈക്കൊണ്ട എല്ലാ ശ്രമങ്ങളും വ്യര്‍ത്ഥമാവുകയും, വിചാരണ പ്രഹസനമാവുകയും ചെയ്യും.

വാളയാര്‍ കേസിലെ വിധിയും സാക്ഷികളുടെ മൊഴിയും ഞാന്‍ വായിച്ചിട്ടില്ല. പോലീസ് അന്വോഷണം നടത്തി കോടതിയിലെത്തിച്ച സാക്ഷികള്‍ കോടതിയില്‍ വെച്ച് കൂറുമാറിയിട്ടുണ്ടോ എന്നും അറിയില്ല. അതിനാല്‍ വിധിയെക്കുറിച്ചൊന്നും ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല.

വിധിയെ മുന്‍നിര്‍ത്തി  CPI(M) നു നേരെ കുതിരകയറുന്നതില്‍ എത്ര പേര്‍ ഈ കേസിലെ വിധി കണ്ടിട്ടുണ്ട് ?
എത്ര പേര്‍ ഈ കേസിലെ വിധി പഠിച്ചിട്ടുണ്ട് ?. കേസിന്റെ ഏതു ഘട്ടത്തില്‍  CPI(M) ഇടപെടല്‍ ഉണ്ടായി എന്നാണ് ഇവര്‍ ആരോപിക്കുന്നത് ?.

പോക്‌സോ കേസില്‍ വക്കാലത്തുണ്ടായിരുന്ന അഭിഭാഷകന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ആയതും വക്കാലത്തൊഴിഞ്ഞതും ഈ കേസിന്റെ വിധിയെ എങ്ങിനെ ബാധിച്ചു എന്നാണിവര്‍ ആരോപണമുന്നയിക്കുന്നത് ?

അതെങ്ങിനെ സാദ്ധ്യമാകുമെന്നാണിവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് ?

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ എന്നല്ല , ഏതു പോസ്റ്റിനും യോഗ്യതകളെ സംബന്ധിച്ച് അതിന്റേതായ ലീഗല്‍നോംസ് ഉണ്ട്.

ആവശ്യമായ യോഗ്യതകളുണ്ടെങ്കില്‍ കഴിവുള്ള വ്യക്തികളെ അതാതു തസ്തികകളില്‍ നിയമപ്രകാരം നിയമിക്കാവുന്നതുമാണ്.

സംസ്ഥാന ഗവര്‍ണ്ണര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നേയുള്ളൂ എന്നാല്‍ രാഷ്ട്രീയ നേതാവിനെ ഗവര്‍ണ്ണറാക്കാന്‍ പാടില്ല എന്നില്ല..

സ്പീക്കര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നേയുള്ളൂ..
പക്ഷേ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട MLA  യും MP യും തന്നെയായിരിക്കും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്

എന്തിനധികം..

പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെയും, വിവിധ ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ ഉള്‍പ്പെടെ, ആ തസ്തികയിലെത്തും മുമ്ബ് അഭിഭാഷകരായി പ്രാക്റ്റീസ് ചെയ്തിരുന്നവരും പല കേസുകളിലും പല കക്ഷികളുടെയും വക്കാലത്ത് ഉണ്ടായിരുന്നവരുമായിരിക്കും ..

അതാത് സ്ഥാനങ്ങളില്‍ എത്തിയ ശേഷം അവര്‍ ആ തസ്തികയെ എങ്ങിനെ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നു എന്നാണ് കാണേണ്ടത് .

എന്തായാലും LDF  സര്‍ക്കാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാനായി നിയമിച്ച അഡ്വ: N. രാജേഷ് അല്ല വാളയാര്‍ കേസിന്റെ അന്വേഷണം നടത്തിയത് എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ് .

അഡ്വ: N. രാജേഷ് അല്ല POSCO കോടതിയിലെ പബ്ലിക് പ്രേസിക്യൂട്ടര് എന്നും ഏവര്‍ക്കും അറിവുള്ളതാണ്.

CPI(M) ന് POSCO കോടതിയിലെയെന്നല്ല, ഒരു കോടതിയിലെയും നടപടിക്രമങ്ങളില്‍ ഇടപെടാനാകില്ല എന്നതും പകല്‍ പോലെ വ്യക്തമാണ്.

മാത്രമല്ല സ്ത്രീ പീഡന കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനുള്ള എല്ലാ സാദ്ധ്യതകളും സൃഷ്ടിക്കാന്‍, LDF  ഗവണ്‍മെന്റ് യാതോരു അനധികൃത ഇടപെടലും നടത്താതെ അന്വേഷണ ഏജന്‍സികള്‍ക്കും പ്രോസിക്യൂഷനും
കക്ഷി രാഷ്ട്രീയത്തിനതീതമായ സ്വാതന്ത്ര്യവും നല്‍കിക്കാണുന്നുണ്ട്.

അതു കൊണ്ടു കൂടിയായിരിക്കണം മറ്റു സെഷന്‍സ് കോടതിയിലെ പ്രോസിക്യൂട്ടര്‍മാരെ മാറ്റി നിയമിച്ചിട്ടും
UDF ഭരണകാലത്ത് നിയമിതയായ POSCO കോടതിയിലെ പ്രോസിക്യൂട്ടറെ ഇപ്പോഴും തുടരുവാന്‍ അനുവദിക്കാന്‍ LDF ഗവണ്‍മെന്റ് തയ്യാറായിട്ടുള്ളത് .

POSCO കോടതിയിലെ പ്രോസിക്യൂട്ടര്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത്തരം ഒരു രാഷ്ട്രീയ ആരോപണം
ഗവണ്‍മെന്റിനെതിരെ ഉന്നയിക്കാന്‍ പോലും എതിരാളികള്‍ക്ക് സാദ്ധ്യമല്ലാത്തതാണ്.

എന്നിട്ടും CPM നെതിരെ വാളെടുക്കുന്നവര്‍ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുന്നത്?

പേമാരി പെയ്തതിനും, പ്രളയം വന്നതിനും, കൊടുങ്കാറ്റു വീശിയതിനും CPM നെ തെറി വിളിക്കുന്നവര്‍ അത് തുടര്‍ന്നു കൊണ്ടിരിക്കട്ടെ.. അത് ഗൗനിക്കേണ്ടതില്ല.

പക്ഷേ ആത്മാര്‍ത്ഥമായും സത്യസന്ധമായും ഉയരുന്ന വിമര്‍ശനങ്ങളെ കാണാതിരുന്നു കൂടാ.. അതിനെ
ഗൗരവമായിത്തന്നെ ഗൗനിക്കേണ്ടതുണ്ട്. പരിശോധിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്.

ആ കൊച്ചു കുട്ടികളുടെ ദാരുണമായ മരണത്തില്‍ മനുഷ്യത്വവും മനസാക്ഷിയുമുള്ളവരെല്ലാം അതിയായി വേദനിക്കുന്നു.

അതിലേറെ വേദനയുണ്ട് അവരുടെ മരണത്തിനുത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതില്‍..

ഇതില്‍ ആര്‍ക്കാണ് ഏതു ഘട്ടത്തിലാണ്, വീഴ്ച്ച പറ്റിയത് എന്ന് പരിശോധിച്ചേ മതിയാകൂ..

വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണസംഘമാണോ പ്രോസിക്യൂഷനാണോ വീഴ്ചവരുത്തിയതെന്ന് സര്‍ക്കാര്‍ അന്വോഷിക്കണം.

ബോധപൂര്‍വ്വം വീഴ്ച്ച വരുത്തിയവരുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം..

പോക്‌സോ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകണം..

ആവശ്യമാണെങ്കില്‍ നിയമ സാദ്ധ്യതകള്‍ പരിശോധിച്ച് പുനരന്വോഷണം നടത്തണം .

കേരളം വിശ്വസിക്കുന്നു… മനുഷ്യര്‍ക്കൊപ്പം നിലകൊള്ളുന്ന കേരളത്തിലെ സര്‍ക്കാറിനെ.. നിഷ്പക്ഷവും നീതിയുക്തവുമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ജുഡീഷ്യറിയെ ..

യഥാര്‍ത്ഥ കുറ്റവാളികള്‍ ഒരു നിലയ്ക്കും രക്ഷപ്പെട്ടുകൂടാ ..

ആ കുഞ്ഞുങ്ങളെ കേരള മനസാക്ഷി നെഞ്ചേറ്റിയിരിക്കുന്നു.. അവര്‍ക്ക്.. അവരുടെ മാതാപിതാക്കള്‍ക്ക്
നമുക്ക്.. നമ്മുടെ സമൂഹത്തിന്.. നീതി കിട്ടിയേ പറ്റൂ …

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (3 minutes ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (9 minutes ago)

മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...  (19 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് മുന്നറിയിപ്പ്...  (33 minutes ago)

മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (39 minutes ago)

ഇറാനെ ഒതുക്കാൻ ഗൾഫിനെ കൂട്ടുപിടിച്ച് ട്രംപിന്റെ മാസ്റ്റർ പ്ലാൻ! വഴങ്ങാതെ ഇറാൻ… യുദ്ധം അവസാന ലാപ്പിലേയ്ക്ക് .....  (41 minutes ago)

ഒരു മാസത്തിനിടെ 5 പ്രവാസികൾ മരിച്ചു; ഞെട്ടിക്കുന്ന കണക്കുകൾ! മരണ കാരണം അറിഞ്ഞോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്...  (59 minutes ago)

സ്വർണ്ണവിലയിൽ കുതിപ്പ്... പവന് 1160 രൂപയുടെ വർദ്ധനവ്  (2 hours ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (2 hours ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (3 hours ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (3 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (3 hours ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (4 hours ago)

Malayali Vartha Recommends