അഗളി മഞ്ചക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍!

പാലക്കാട്ട് അഗളി മേഖലയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് പുറത്ത് വരുന്നത് .ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തില്‍ ഉള്‍പ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചില്‍ നടത്തിയത്.
ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും നാലുപേര്‍ ഓടി രക്ഷപ്പെട്ടുമെന്നുമാണ് സൂചന.
തിരച്ചിലിനിടെ പൊലീസിനുനേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരിച്ചാക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തണ്ടര്‍ ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കില്ല. മഞ്ചക്കണ്ടി ആദിവാസി ഊരിനുസമീപം ഭവാനിദളത്തിലെ മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെതുടര്‍ന്നാണ് അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ ഇവിടെ തെരച്ചില്‍ നടത്തിയത്.
ഈയടുത്ത് തണ്ടര്‍ ബോള്‍ട്ടുമായി മാവോവാദികള്‍ നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കരുളായി, വയനാട് ലക്കിടി ഉപവന്‍ റിസോര്‍ട്ടിനു സമീപത്തുണ്ടായ ഏറ്റുമുട്ടല്‍ എന്നിവയാണ് ആദ്യത്തേത്. കരുളായിയില്‍ രണ്ട് മാവോവാദികളും വയനാട്ടില്‍ ഒരു മാവോവാദിയുമാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha



























