കൂടത്തായി കൊലപാതക പരമ്പര... നാലുപേരുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ നാലുപേരുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ച് രേഖപ്പെടുത്താനൊരുങ്ങുകയാണ് അന്വേഷണസംഘം. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ട് മക്കള്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു, മരിച്ച സിലിയുടെ സഹോദരന്‍ സിജോ എന്നിവരുടെ രഹസ്യ മൊഴിയാവും രേഖപ്പെടുത്തുക. കോടതിയില്‍ ഇതിനുള്ള അപേക്ഷ നല്‍കി.
ജോളിയുടെ സുഹൃത്തും ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തു. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അര മണിക്കൂര്‍ ചോദ്യംചെയ്തശേഷംജോണ്‍സനെ വിട്ടയച്ചു. ജോണ്‍സണ്‍ നേരത്തെ മൊഴി നല്‍കിയതില്‍നിന്ന് വ്യത്യസ്തമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മരിച്ച സിലിയുടെ ആഭരണങ്ങള്‍ പണയംവച്ചത് ജോണ്‍സണ്‍ ആണെന്ന വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടത്തായി സഹകരണ ബാങ്കിലടക്കം പോലീസ് തെളിവെടുപ്പ് നടത്തി.കോയമ്ബത്തൂരില്‍ ജോളി നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങള്‍ അടക്കമുള്ളവ അന്വേഷണ സംഘം ജോണ്‍സണോട് ചോദിച്ചറിഞ്ഞുവെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























