വാളയാര്‍ കേസില്‍ പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ നവംബര്‍ 5ന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു; മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ 100 മണിക്കൂര്‍ സമരം അല്‍പ സമയത്തിനകം തുടങ്ങും

പാലക്കാട് ജില്ലയില്‍ വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 5ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാളയാര്‍ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നാലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ബോധപൂര്‍വമായ വീഴ്ച ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേ സമയം വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ 100 മണിക്കൂര്‍ സമരം അല്‍പ സമയത്തിനകം തുടങ്ങും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെ അമ്മയുടെ ആഗ്രഹം പരിഗണിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
"അമ്മയ്ക്കു പോലും അന്വേഷണത്തില്‍ വിശ്വാസമില്ല എന്നത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ് കാണിക്കുന്നത്. അമ്മയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സര്‍ക്കാാര്‍ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ തയ്യാറല്ല" എന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടികളുടെ വീട് ഇന്ന് സന്ദര്‍ശിക്കും. നിലവില്‍ നല്‍കിയ കുറ്റപത്രത്തില്‍ അപ്പീല്‍ പോയാലും ശിക്ഷിക്കപ്പെട്ടില്ല എന്നാണ് നിയമവിദഗ്ധരും പറയുന്നത്.
https://www.facebook.com/Malayalivartha



























