താനൂർ കൊലപാതകം; മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വാളുകൾ കണ്ടെത്തി

മലപ്പുറം താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികൾ ഉപയോഗിച്ച വാളുകൾ കണ്ടെത്തി. പ്രതികള്‍ തന്നെയാണ് കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസിന് കാണിച്ചു കൊടുത്തത്. ഇന്നലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ ലഭിച്ചത്.
അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം നടന്നത്. നമസ്‌കാരത്തിന് പള്ളിയില്‍ പോകവെ അഞ്ചുടി മദറ്‌സക്ക് സമീപം വെച്ചാണ് ആക്രമണത്തിന് ഇരയായത്. കൃത്യം നടത്തിയശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. കൈയും കാലും അറ്റ നിലയിലായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസിൽ മൂന്ന് സിപിഎം പ്രവര്‍ത്തകരായ അഞ്ചൂടി സ്വദേശികളായ മുഫീസ്, മഷ്ഹൂദ്, താഹ എന്നിവരായിരുന്നു അറസ്റ്റിലായത്.
പ്രതികൾ സിപിഎം പ്രവർത്തകരാണ്. കൊലപാതക ത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവരെ കൂടുതൽ ചെയ്യേണ്ടതുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ജയരാജനാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha



























