കരമനയിലെ കൂടത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട് സ്വത്ത് തട്ടിപ്പ് കേസില്‍ കാര്യസ്ഥന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കരമനയിലെ കൂടത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട സ്വത്ത് തട്ടിപ്പ് കേസില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രവീന്ദ്രന്‍ നായരുടെ ഭാര്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കിലുള്ള അക്കൗണ്ടുകളാണ് പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് മരവിപ്പിച്ചത്. രണ്ട് പേരുടെ അക്കൗണ്ടുകളിലായി 50 ലക്ഷം രൂപ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
വഞ്ചിയൂര്‍ കോടതിയില്‍ ബെഞ്ച് ക്ലര്‍ക്ക് ആയ രവീന്ദ്രന്‍ നായരുടെ കൈവശം ഇത്രയും വലിയ തുക എങ്ങനെ വന്നുവെന്ന് പൊലീസ് അന്വേഷിക്കും. ജയമാധവന്‍ നായരുടെ ഭൂമി വില്‍പന നടത്തിയത് വഴി രവീന്ദ്രന്‍ നായര്‍ക്ക് പണം ലഭിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ രവീന്ദ്രന്‍ നായരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
"
https://www.facebook.com/Malayalivartha



























