നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... വിമാനത്തിന്റെ ടോയ്‌ലറ്റിലും യാത്രക്കാരനില്‍ നിന്നുമായി മൂന്നരകിലോയോളം സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് സംഭവങ്ങളിലായി മൂന്നര കിലോ സ്വര്‍ണം പിടികൂടി . ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടോയ്ലെറ്റില്‍ നിന്ന് 2.75 കിലോഗ്രാം സ്വര്‍ണവും ദുബായില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ കൊണ്ടുവന്ന സ്വര്‍ണവും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ടോയ്ലെറ്റില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണത്തിന് ഒരു കോടി 20 ലക്ഷം രൂപ വില വരും. ദുബായില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ കൊണ്ടുവന്ന 800 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 32 ലക്ഷം രൂപ വില വരുന്നതാണ്.
https://www.facebook.com/Malayalivartha

























