കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു.... സര്‍വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകളല്ല കണ്ടെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു. കുളത്തുപ്പുഴയിലും പരിസരപ്രദേശങ്ങളിലെ വനമേഖലയിലും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. സര്‍വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകളല്ല കണ്ടെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ മുപ്പതടിപാലത്തിന് സമീപത്തു നിന്നുമാണ് 14 വെടിയുണ്ടകള്‍ കഴിഞ്ഞദിവസം കണ്ടെത്തിയത്.
കണ്ടെടുത്ത വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മിതമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വെടിയുണ്ടകളില്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയോടു സാമ്യമായ മുദ്ര അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























