വർഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന ഭര്‍ത്താവ് വെട്ടിക്കൊന്നു
വർഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന ഭര്‍ത്താവ് വെട്ടിക്കൊന്നു. പുന്നയൂര്‍ക്കുളം ചെറായിയിലാണ് സംഭവം. ചെറായി സ്വദേശിയായ യൂസഫ് ആണ് ഉറങ്ങിക്കിടന്ന ഭാര്യ സുലേഖയെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. 33 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. മൂന്ന് കുട്ടികളുമുണ്ട്. കൊലയ്ക്ക് പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല. യൂസഫ് പൊലീസിന്റെ കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha