Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

അന്തംവിട്ട് മുതലാളി... ഫൈവ് സ്റ്റാര്‍ ആശുപത്രിയില്‍ മാത്രം പോയിട്ടുള്ള മറുനാടന്‍ വ്യവസായി കേരളത്തിലെ ആശുപത്രിയില്‍ എത്തിയത് യാഥൃശ്ചികമായി; വലിയ ചെലവ് ആകുമെന്ന് കരുതിയെത്തിയ വ്യവസായിക്ക് ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയെ പ്രശംസിച്ച് കുറിപ്പ്

15 MARCH 2020 08:10 PM IST
മലയാളി വാര്‍ത്ത

സ്വകാര്യ ആശുപത്രികളേക്കാളും കിടപിടിക്കുന്ന സൗകര്യങ്ങളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുക്കി വരുന്നത്. ഇപ്പോഴിതാ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ രീതിയെ പുകഴ്ത്തി ബെംഗളൂരുവില്‍ നിന്നുള്ള വ്യവസായിയുടെ ഫേസ്ബുക്ക് കുറിപ്പ്. അവധി ചെലവഴിക്കാനായി കേരളത്തിലെത്തിയ തനിക്ക് ഒരു സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ നല്ല അനുഭവമാണ് ബാലാജി വിശ്വനാധ് എന്ന വ്യവസായി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇന്‍വെന്റോ റോബോട്ടിക്‌സ് എന്ന കമ്പനിയുടെ സിഇഒ ആണ് ബാലാജി വിശ്വനാഥന്‍.

രണ്ടാഴ്ച മുന്‍പ് അവധി ആഘോഷിക്കാനായി ഞാനും കുടുംബവും ആലപ്പുഴയിലായിരുന്നു ഉണ്ടായിരുന്നത്. അവിടത്തെ പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.

ആലപ്പുഴ ബീച്ചില്‍ വെച്ച് എന്റെ മകന് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി. ഞാന്‍ ആകെ പരിഭ്രാന്തനായി. അവനേയും കൊണ്ട് തൊട്ടടുത്തുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയി. എന്റെ ഓര്‍മയില്‍ ഞാന്‍ ആദ്യമായാണ് അന്ന് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോവുന്നത്.

30 സെക്കന്റുകള്‍ക്കുള്ളില്‍ റിസപ്ക്ഷനിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. ഐ.ഡി കാര്‍ഡ് പോലും കാണിക്കേണ്ടി വന്നില്ല. അടുത്ത 30 സെക്കന്റിനുള്ളില്‍ എമര്‍ജന്‍സി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ചു. പരിക്ക് സാരമായതല്ലെന്ന് അറിയിച്ചു. രണ്ട് മിനുട്ടിനുള്ളില്‍ പരിക്കിന് പ്രാഥമിക ശുശ്രൂഷ നല്‍കി. അടുത്ത അഞ്ച് മിനുട്ടിനുള്ളില്‍ ഡ്യൂട്ടി ഡോക്ടറെത്തി എക്‌സറേ ആവശ്യപ്പെട്ടു.

അതിരാവിലെ ആയതിനാല്‍ എക്‌സ്‌റേ ടെക്‌നീഷ്യനെ വിളിച്ചെഴുന്നേല്‍പ്പിക്കേണ്ടി വന്നെങ്കിലും രണ്ട് മിനുട്ടിനുള്ളില്‍ അതും പൂര്‍ത്തിയായി. ഒടിവുകള്‍ ഇല്ലെന്നും ഓര്‍ത്തോ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാണിക്കാനും നിര്‍ദേശിച്ച് ഡോക്ടര്‍ ഞങ്ങളെ മടക്കി. വീട്ടിലേക്കെത്തിയ ഞങ്ങള്‍ അല്‍പ നേരത്തിനു ശേഷം ആശുപത്രിയിലേക്ക് തിരിച്ചെത്തി ഓര്‍ത്തോ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടറെ കണ്ടു. പിന്നീട് അഞ്ച് മിനുട്ടിനുള്ളില്‍ മറ്റൊരു ഡ്യൂട്ടി ഡോക്ടറെത്തി ബാന്‍ഡേജ് മാറ്റി പ്രിസ്‌ക്രിപ്ഷന്‍ തന്നു. മുടക്കമില്ലാതെ ഞങ്ങള്‍ അവധി ചെലവഴിച്ചു മടങ്ങി.

ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും. അവിടെ ഞങ്ങള്‍ക്ക് അറിയുന്ന ആള്‍ക്കാരില്ല, സ്വാധീനമില്ല, പണമില്ല, ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും ഞാന്‍ കണ്ടിട്ടില്ല.

ഒരു പകര്‍ച്ചവ്യാധിക്ക് മുന്‍പിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. ചിക്കന്‍പോക്‌സ്, പ്ലേഗ്, പോളിയോ, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങളോടെല്ലാം നമ്മള്‍ ധീരതയും കാര്യക്ഷമതയും കൊണ്ട് പോരാടി, അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീല്‍ സോറി ഫോര്‍ യു മാന്‍...

ബാലാജി വിശ്വനാഥന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയെ്ത കുറിപ്പ് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സമാനമായ അനുഭവങ്ങള്‍ പലരും പോസ്റ്റിനു താഴെ പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിന്റെ മികച്ച ചികിത്സാ സംവിധാനങ്ങളെ പലരും വിലയിരുത്തുന്നുമുണ്ട്. ഇന്ത്യയില്‍ കേരളം മാത്രമാണെങ്കില്‍ ആത്മവിശ്വാസം പങ്കിടുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ ഭൂരിഭാഗവും വളരെ മോശമാണെന്നാണ് ഒരാള്‍ പറയുന്നത്.

രാഷ്ട്രീയം ഇവിടെ കൊണ്ടുവരേണ്ടതില്ല. വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും എപ്പോഴും കേരളം പ്രാധാന്യം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ ഈ ഒറ്റക്കെട്ടാണ് പലമാറാ വ്യാധികളേയും പിടിച്ചുകെട്ടാനാകുന്നതെന്നും ചിലര്‍ സൂചിപ്പിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends