Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

രാജ്യശ്രദ്ധയാകര്‍ഷിച്ച ശബരിമല, പൗരത്വ നിയമഭേദഗതി , കശ്മീര്‍ തുടങ്ങിയ കേസുകള്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതിനാല്‍ വൈകാന്‍ സാധ്യത...

16 MARCH 2020 07:33 AM IST
മലയാളി വാര്‍ത്ത

രാജ്യശ്രദ്ധയാകര്‍ഷിച്ച ശബരിമല, പൗരത്വ നിയമഭേദഗതി , കശ്മീര്‍ കേസുകള്‍ തുടങ്ങിയവ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതിനാല്‍ വൈകാന്‍ സാധ്യത. ഹോളി അവധിക്കുശേഷം സുപ്രീംകോടതി തുറക്കുന്ന ഇന്നു മുതല്‍ ശബരിമല വിഷയത്തില്‍ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനുശേഷമാണ് സി.എ.എ., കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയ വിഷയം പരിഗണിക്കേണ്ടത്.
എന്നാല്‍, ഇന്നു മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുംവരെ അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളെല്ലാം ഏറെനീളും. മുഖ്യവിധി വന്നത് 2018-ലാണെങ്കിലും 2006 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണ് ശബരിമല സ്ത്രീപ്രവേശ വിഷയം. കഴിഞ്ഞ നവംബറിലാണ് ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശം അനുവദിച്ചതിനെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ അഞ്ചംഗ ബെഞ്ച് ഉത്തരവിറക്കിയത്. ഇതുപ്രകാരം സുപ്രീംകോടതി രൂപവത്കരിച്ച ഒമ്ബതംഗ ബെഞ്ചിന് ഒരുദിവസം മാത്രമേ വാദംകേള്‍ക്കാന്‍ സാധിച്ചുള്ളൂ. ബെഞ്ചിലെ ചില ജഡ്ജിമാര്‍ക്ക് പനി ബാധിച്ചതായിരുന്നു കാരണം. പിന്നീട് ഹോളി അവധിക്കുശേഷം മാര്‍ച്ച് 16 മുതല്‍ കേള്‍ക്കാന്‍ നിശ്ചയിച്ചെങ്കിലും കൊറോണകാരണം അതും നീണ്ടുപോയി.

ശബരിമലയ്ക്കൊപ്പം ഏറെ രാഷ്ട്രീയ, സാമൂഹിക പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ഒമ്ബതംഗ ബെഞ്ചിന് മുന്നിലുണ്ട്. മുസ്ലിംസ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സിസ്ത്രീകളുടെ ക്ഷേത്രപ്രവേശം, ഷിയാ മുസ്ലിങ്ങള്‍ക്കിടയിലെ ദാവൂദിബോറ സമുദായത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നീ കേസുകളിലെ പൊതുവായ നിയമപ്രശ്നമാണ് ഇതോടൊപ്പം തീര്‍പ്പാക്കേണ്ടത്. അതിനുശേഷമേ മേല്‍പ്പറഞ്ഞ കേസുകള്‍ അതത് ബെഞ്ചുകള്‍ക്ക് തീര്‍പ്പാക്കാനാകൂ.

ശബരിമല കേസില്‍ പന്ത്രണ്ടുദിവസത്തോളം വാദം നടക്കും. അതിനുശേഷമാകും പൗരത്വനിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുക. ഈ വിഷയത്തില്‍ 140-ലേറെ ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ഇതുവരെ വാദം തുടങ്ങാന്‍ സാധിച്ചിട്ടില്ല. ഈ കേസ് വിശാലബെഞ്ചിന് വിടണമോ എന്ന വിഷയത്തില്‍ മാത്രമാണ് വാദംകേട്ട് വിധിപറഞ്ഞത്. ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ചുതന്നെ കേസ് കേട്ടാല്‍ മതിയെന്നാണ് സുപ്രീംകോടതിയുടെ വിധി. ശബരിമലയും സി.എ.എ.യും കഴിഞ്ഞശേഷമാകും കശ്മീര്‍ കേസ് പരിഗണിക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends