സംസ്ഥാനം കൊറോണ ഭീതിയിൽ; പൊതുനിരത്തുകളെല്ലാം തിരക്കൊഴിഞ്ഞ രീതിയിൽ

സംസ്ഥാനം കൊറോണ ഭീതിയിലാണ്. കേരളത്തില്‍ ഭീതി പരത്തുന്ന രീതിയില്‍ പകര്‍ന്ന് പിടിക്കുന്നില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ അതുണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്. പൊതു നിരത്തുകളെല്ലാം തന്നെ വലിയ രീതിയിലുള്ള ആൾക്കൂട്ടമില്ലാത്ത അവസ്ഥയിലാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി.
ഇതോടെ സര്‍ക്കാരിനുണ്ടാക്കുന്ന വരുമാന നഷ്ടവും വളരെ വലുതാണ്. കെ.എസ്.ആര്‍.ടി.സി. കടത്തിലും നഷ്ടത്തിലും ഒാടിക്കൊണ്ടിരിക്കുന്ന ഇൗ സംവിധാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിന്റെ നേര്‍പകുതിയായി ചുരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
എ.സിയില്‍ കൊറോണ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നുള്ള ഭീതി കാരണം ലോ ഫ്ളോര്‍ എ.സി ബസ്സുകളില്‍ നിന്ന് കിട്ടിയിരുന്ന വരുമാനവും ഇപ്പോള്‍ കുറവാണ്. വിമാന സര്‍വ്വീസുകളുടെയും തീവണ്ടികളുടെ കാര്യവും സമാന ഗതിയില്‍ തന്നെ. പൊതുജനങ്ങള്‍ കൂട്ടം കൂടരുതെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ കഴിയുന്നത്ര യാത്രകള്‍ ഒഴിവാക്കുകയാണ്. കൊറോണയുടെ പിടിയില്‍ നിന്ന് കേരളം മോചിതമാകുമ്ബോഴേക്കും കെ.എസ്.ആര്‍.ടി.സി പോലുള്ള നമ്മുടെ പൊതു ഗതാഗത സംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കില്‍ കൂപ്പുകുത്തുകയാണ്. ഏറ്റവും തിരക്കുള്ള തലസ്ഥാന നഗരിയില്‍ പോലും ബസ്സുകളില്‍ ആളില്ലാത്ത അവസ്ഥയാണ്. ഇൗ മഹാമാരിയുടെ ഭവിഷത്ത് കെ.എസ്.ആര്‍.ടി.സിയെ എത്രമാത്രം തളര്‍ത്തി എന്നത് വരും ദിവസങ്ങളില്‍ കൂടുതലായി അറിയാൻ സാധിക്കും.
https://www.facebook.com/Malayalivartha


























