Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊറേണയെന്ന് സംശയം; രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിന് ശേഷം നടത്തിയ പരിശോധനയിൽ ഇയാള്‍ ഒരു മാസം മുന്‍പ് വിദേശത്തുനിന്ന് എത്തിയതാണെന്ന മനസിലായി; ഒപ്പം ഭാര്യയേും കുട്ടിയേയും നീരീക്ഷണത്തിലാക്കി; ചികിത്സിച്ച ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

16 MARCH 2020 02:48 PM IST
മലയാളി വാര്‍ത്ത

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. ഇന്നലെ പുനലൂരിൽ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകട ശേഷം ഇയാളെ ഒ.പിയില്‍ ചികിത്സിച്ച ഡോക്ടര്‍മാരേയും നിരീക്ഷിക്കും.

ചികിൽസ നൽകിയതിനുശേഷമാണ് ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നെന്നു ഡോക്ടർമാർ അറിഞ്ഞത്. തുടർന്നു നീരീക്ഷണ വാർഡിലേക്കു മാറ്റി. ഇയാളുടെ ഭാര്യയും കുട്ടിയും നിരീക്ഷണത്തിലാണ്. അപകടത്തിൽ കുട്ടിക്കും പരുക്കേറ്റിരുന്നു. യുവാവുമായി ഇടപഴകിയ ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ കുട്ടിക്ക് ചുമയും പനിയും ഉണ്ടായി. തുടര്‍ന്ന് ഡോക്ടര്‍ നിരീക്ഷിച്ചപ്പോഴാണ് പരിക്കേറ്റയാള്‍ക്ക് കൊറോണയുടെ രോഗലക്ഷണങ്ങള്‍ കാണുന്നത്. പിന്നാലെ ഇദ്ദേഹത്തെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം ഭാര്യയേും കുട്ടിയേയും നീരീക്ഷണത്തിലാക്കി.

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഒരു മാസം മുന്‍പ് വിദേശത്തുനിന്ന് എത്തിയതാണെന്ന മനസിലാവുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴോ ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോഴോ ഇദ്ദേഹത്തിന് കൊറോണയുടെ ലക്ഷണങ്ങള്‍ ഉള്ളതാണെന്നോ വിദേശത്തു നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുന്നയാളാണെന്നോ ഡോക്ടറെയോ മറ്റ് ആശുപത്രി അധികൃതരെയോ അറിയിച്ചിരുന്നില്ല. സൗദി അറേബ്യയിൽനിന്നെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിലായിരിക്കെയാണു വാഹനവുമായി പുറത്തുപോയതും അപകടത്തിൽപ്പെട്ടതും. പരുക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. സർജറി വിഭാഗത്തിൽ അടിയന്തര ചികിൽസ നൽകിയശേഷം ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയി. ഇയാളുടെ ശ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇയാള്‍ക്ക് കൊറോണ ഉണ്ടെന്ന സംശയത്തില്‍ തന്നെയാണ് ഡോക്ടര്‍ മുന്നോട്ട് പോകുന്നത്.

അപകടത്തില്‍പ്പെട്ടയാള്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിന് പിന്നാലെ ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാരെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നാലെ ആശുപത്രിയില്‍ അടിയന്തിര രോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അപകടം ഉണ്ടാവുമ്ബോള്‍ രക്ഷാ പ്രവര്‍ത്തിന് എത്തിയവര്‍, ആംബുലന്‍സ് ഡ്രൈവര്‍, അത്യാഹിക വിഭാഗത്തിലും മറ്റുമായി ഇദ്ദേഹത്തെ പരിശോധിച്ചവര്‍ തുടങ്ങി സര്‍ജറി വിഭാഗത്തിലുള്ളവര്‍, കുട്ടിയെ പരിശോധിച്ചവര്‍ നേഴ്‌സുമാര്‍ തുടങ്ങി എല്ലാവരേയും പരിശോധിക്കേണ്ടി വരും.

ഇയാളുടെ പരിശോധന ഫലം ഇന്ന വൈകിട്ടോടെ ലഭിക്കും. ഫലം നെഗറ്റീവ് ആണെങ്കില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക്് അത് അവസാനിപ്പിക്കാം. പോസിറ്റീവ് ആയാല്‍ ഡോക്ടര്‍മാരുള്‍പ്പെടെ ഇത്രയധികം ജീവനക്കാര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പോലും സാരമായി ബാധിക്കാം എന്നാണ് കണക്കുകൂട്ടൽ.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends